അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവനകൾ ഒഴുകുന്നു - അയോധ്യ രാമക്ഷേത്രം
ലോക്ക് ഡൗൺ കാലയളവിൽ ട്രസ്റ്റിന്‍റെ രണ്ട് അക്കൗണ്ടുകളിൽ 4.60 കോടി രൂപ നിക്ഷേപിച്ചു. ക്ഷേത്രം നിർമിക്കാനായി ആളുകൾ വലിയ തുക സംഭാവന ചെയ്യുന്നു.
![അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവനകൾ ഒഴുകുന്നു Ram temple construction Shri Ram Janmabhoomi Teertha Kshetra Trust lockdown period Ram temple in Ayodhya Donations for Ram temple ലക്‌നൗ കൊവിഡ് 19 അയോധ്യ രാമക്ഷേത്രം ലോക്ക് ഡൗൺ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7348949-454-7348949-1590471650256.jpg)
ലക്‌നൗ:കൊവിഡ് പ്രതിസന്ധി നിലനിൽക്കുമ്പോഴും അയോധ്യയിൽ രാമക്ഷേത്രം നിർമാണത്തിന് ക്ഷേത്ര ട്രസ്റ്റിലേക്ക് എത്തുന്നത് വന്‍തുക. ലോക്ക് ഡൗൺ കാലയളവിൽ ട്രസ്റ്റിന്‍റെ രണ്ട് അക്കൗണ്ടുകളിൽ 4.60 കോടി രൂപ നിക്ഷേപിച്ചു. ക്ഷേത്രം നിർമിക്കാനായി ആളുകൾ വലിയ തുക സംഭാവന ചെയ്യുന്നു. വളരെ മികച്ച രീതിയിൽ എല്ലാ ആഡംബരങ്ങളോടും കൂടി ക്ഷേത്ര നിർമിക്കുമെന്ന് മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു. ഇ-ബാങ്കിങ് വഴി സംഭാവന നൽകാൻ ആളുകളെ പ്രാപ്തരാക്കുന്നതിനായി മാർച്ചിൽ ട്രസ്റ്റ് ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ചിരുന്നു. യുപിഐ, ആർടിജിഎസ് വഴി അയ്യായിരത്തിലധികം ആളുകൾ ഇതുവരെ അക്കൗണ്ടുകളിലേക്ക് സംഭാവന നൽകി.