ന്യൂഡൽഹി: യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെടും. ജർമനിയിൽ നിന്നാണ് അഹമ്മദാബാദിലേക്ക് പുറപ്പെടുന്നത്. സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം റോഡ്ഷോയിലും മോട്ടേര സ്റ്റേഡിയത്തിൽ നടക്കുന്ന 'നമസ്‌തേ ട്രംപ്' പരിപാടിയിലും അമേരിക്കൻ പ്രസിഡന്‍റ് പങ്കെടുക്കും.
ട്രംപിന്‍റെ ഇന്ത്യാ സന്ദർശനം; ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെടും - മെലാനിയ ട്രംപ്
ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും നാളെ താജ്‌മഹൽ സന്ദർശിക്കും.
![ട്രംപിന്‍റെ ഇന്ത്യാ സന്ദർശനം; ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെടും trump visit to india trump visit india 2020 donald trump tour of india First Lady Melania Trump ട്രംപിന്‍റെ ഇന്ത്യാ സന്ദർശനം ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെടും ഡൊണാൾട് ട്രംപ് മെലാനിയ ട്രംപ് താജ്മഹൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6172420-94-6172420-1582433715533.jpg)
ട്രംപിന്‍റെ ഇന്ത്യാ സന്ദർശനം; ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെടും
ട്രംപും ഭാര്യയും നാളെ താജ്‌മഹൽ സന്ദർശിക്കും. സന്ദർശനത്തിന്‍റെ ഭാഗമായി ആഗ്രയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ചൊവ്വാഴ്‌ച നടക്കുന്ന രാജ്‌ഘട്ട് സന്ദർശനത്തിൽ ഊഷ്‌മളമായ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. 25ന് വൈകിട്ട് പ്രതിനിധി സംഘവുമായി ചർച്ച നടത്തുകയും പ്രതിരോധ കരാറുകളിൽ ഒപ്പ് വെയ്‌ക്കാനും സാധ്യതയുണ്ട്. ശേഷം ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കർ എന്നിവരുമായി ചർച്ച നടത്തും. രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന അത്താഴവിരുന്നിന് ശേഷമായിരിക്കും ട്രംപ് മടങ്ങുക.