കേരളം

kerala

ETV Bharat / bharat

പലചരക്ക് വിതരണത്തിനായി കൈകോർത്ത് ഡൊമിനോസും ഐടിസിയും

തുടക്കത്തിൽ ബെംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ച് പിന്നീട് നോയിഡ, മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും സേവനം ലഭ്യമാക്കും.

Domino s Pizza-ITC Foods to make home delivery of essentials  Dominos Pizza  ITC  business news
Dominos Pizza-ITC Foods

By

Published : Apr 2, 2020, 7:24 PM IST

ബെംഗളൂരു:കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യ വസ്തുക്കൾ വിതരണം ചെയ്യാൻ ഒരുങ്ങി ഏറ്റവും വലിയ പിസ്സ ശൃംഖലയായ ഡൊമിനോസ് പിസ്സ. ഐടിസി ഫുഡ്സുമായി സഹകരിച്ചാണ് ഡൊമിനോസ് എസൻഷ്യൽസ് എന്ന പേരിൽ അവശ്യവസ്തുക്കൾ വീട്ടിൽ എത്തിക്കുന്നത്. ഉപയോക്താക്കൾക്ക് ഡൊമിനോസ് ആപ്ലിക്കേഷൻ ഉപയോഗിച്ച് ആഷിർവാദ് ആട്ടയുടെ പായ്ക്കുകളും മുളക്, മല്ലി, മഞ്ഞൾപ്പൊടി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുൾപ്പെടെയുള്ള സാധനങ്ങൾ ഓർഡർ ചെയ്യാൻ കഴിയും. തുടക്കത്തിൽ ബെംഗളൂരുവിലായിരിക്കും ഈ സേവനം ലഭ്യമാകുക. പിന്നീട് നോയിഡ, മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും ഈ സേവനം ലഭ്യമാക്കും.

ഈ സേവനം ലഭിക്കുന്നതിന് ഉപയോക്താക്കൾ ഡൊമിനോസ് അപ്ലിക്കേഷന്‍റെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കുകയും ഡൊമിനോസ് എസൻഷ്യൽസ് വിഭാഗത്തിൽ ക്ലിക്കുചെയ്യുകയും വേണം. ഉപയോക്താക്കൾക്ക് കോംബോ പായ്ക്ക് തിരഞ്ഞെടുക്കാനും ഓർഡർ പൂർത്തിയാക്കാൻ ഡിജിറ്റൽ പേയ്‌മെന്‍റ് മോഡ് ഉപയോഗിക്കാനും കഴിയും. പാക്കേജ് ഡെലിവർ ചെയ്യുന്നതിന് ഡൊമിനോസ് സേഫ് ഡെലിവറി വിദഗ്ധർ സീറോ കോൺടാക്റ്റ് ഡെലിവറി പ്രാക്ടീസ് പിന്തുടരും. സുരക്ഷിത ഡെലിവറി വിദഗ്ധരുമായി ബന്ധപ്പെടാതെ ഉപയോക്താക്കൾക്ക് അവരുടെ ഓർഡർ ലഭിക്കുന്നുവെന്ന് ഈ സേവന രീതി ഉറപ്പാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

For All Latest Updates

ABOUT THE AUTHOR

...view details