ന്യൂഡൽഹി:രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചു. എല്ലാ സംസ്ഥാനങ്ങളും ചെറിയ തോതിൽ വിമാന സർവീസ് ആരംഭിക്കാം. യാത്രക്കാർക്കിടയിൽ വൈറസ് വ്യാപനം ഇല്ലെന്ന് ഉറപ്പുവരുത്താൻ വിവിധ ക്വാറന്‍റൈൻ മാർഗനിർദേശങ്ങളും നിയമങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ദേശീയ മാർഗനിർദേശങ്ങൾക്ക് പുറമേ, പല സംസ്ഥാനങ്ങളും അവരുടേതായ നിയമങ്ങൾ നിശ്ചയിച്ചു. കർണാടകയില്‍ കൊവിഡ് ബാധിത സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നിർബന്ധിത ക്വാറന്‍റൈൻ ആവശ്യമാണെന്നാണ് സർക്കാർ നിർദേശം. അതേസമയം പഞ്ചാബും മേഘാലയയും സ്വാബ് പരിശോധന നിർബന്ധമാക്കി.
ഞായറാഴ്ച പുറത്തിറക്കിയ കേന്ദ്രസർക്കാർ മാർഗനിർദേശങ്ങൾ അനുസരിച്ച് പനി, ചുമ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ള യാത്രക്കാരെ ക്വാറന്‍റൈന് വിധേയമാക്കണം. എന്നാൽ ലക്ഷണം കാണിക്കാത്തവർക്കും 14 മുതൽ 28 ദിവസത്തേക്ക് ചില സംസ്ഥാനങ്ങൾ ക്വാറന്‍റൈൻ നിർദേശിച്ചിട്ടുണ്ട്.