അമരാവതി: ലോക്ക് ഡൗണിന്‍റെ നാലാം ഘട്ടത്തിനിടയിൽ ആന്ധ്രപ്രദേശിൽ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചു. യാത്രക്ക് മുമ്പ് എല്ലാ യാത്രക്കാരുടേയും ശരീരോഷ്മാവ് പരിശോധിക്കും. ആളുകൾ തമ്മിൽ സാമൂഹിക അകലം പാലിക്കേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ആന്ധ്രപ്രദേശിൽ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചു - സ്‌പൈസ് ജെറ്റ് വിമാനം
യാത്രക്ക് മുമ്പ് എല്ലാ യാത്രക്കാരുടേയും ശരീരോഷ്മാവ് പരിശോധിക്കും. ആളുകൾ തമ്മിൽ സാമൂഹിക അകലം പാലിക്കേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ആന്ധ്രപ്രദേശിൽ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചു
ബാംഗ്ലൂരിൽ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനം ഇന്ന് രാവിലെ 7.30 ന് കൃഷ്ണ ജില്ലയിലെ ഗണ്ണാവരത്ത് എത്തി. എല്ലാ യാത്രക്കാരെയും പ്രത്യേക ക്വാറന്‍റൈൻ കേന്ദ്രങ്ങളിലേക്കയച്ചു. രാവിലെ 8.30 ഓടെ വിമാനം ബാംഗ്ലൂരിലേക്ക് മടങ്ങി. ശുചിത്വ പ്രക്രിയകൾക്കും ശരീരോഷ്മാവ് പരിശോധനകൾക്കും ശേഷമാണ് യാത്രക്കാരെ ബാംഗ്ലൂരിലേക്ക് മടങ്ങാൻ അനുവദിച്ചത്. വിമാനത്താവളത്തിലെ ക്രമീകരണങ്ങൾ വിജയവാഡ സബ് കളക്ടർ ധ്യാൻചന്ദ് പരിശോധിച്ചു.