കേരളം

kerala

ETV Bharat / bharat

വിമാന സർവീസുകൾ മെയ്‌ 18 മുതൽ പുനരാരംഭിക്കാനൊരുങ്ങി കേന്ദ്രം

ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിലേക്കുള്ള സർവീസ് പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. യാത്രക്കാരുടെ മൊബൈൽ ഫോണുകളിൽ 'ആരോഗ്യ സേതു' ആപ്പ് നിർബന്ധമാണെന്ന് കേന്ദ്രം അറിയിച്ചു

Domestic flight  Aarogya Setu  May 18  വിമാന സർവീസുകൾ  മെയ്‌ 18  ആരോഗ്യ സേതു
വിമാന സർവീസുകൾ മെയ്‌ 18 മുതൽ പുനരാരംഭിക്കാനൊരുങ്ങി കേന്ദ്രം

By

Published : May 11, 2020, 5:38 PM IST

ന്യൂഡൽഹി: വിമാന സർവീസുകൾ മെയ്‌ 18 മുതൽ പുനരാരംഭിക്കാൻ സാധ്യതയെന്ന് കേന്ദ്രസർക്കാർ. ട്രെയിൻ സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്‍റെ നീക്കം. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിലേക്കുള്ള സർവീസ് പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. വിഷയത്തിൽ എല്ലാ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്‌ച നടത്തും.

യാത്രക്കാരുടെ മൊബൈൽ ഫോണുകളിൽ 'ആരോഗ്യ സേതു' ആപ്പ് നിർബന്ധമാക്കണമെന്ന് സർക്കാർ നിർദേശിച്ചു. കൂടാതെ മാസ്‌കുകൾ, ഫെയ്‌സ് ഷീൽഡുകൾ, കയ്യുറകൾ എന്നിവ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. അതേസമയം യാത്രക്കാരുടെ ട്രോളികൾ, ബാഗുകൾ എന്നിവ അണുവിമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ ഡൽഹി വിമാനത്താവളത്തിൽ ആരംഭിച്ചു.

സർവീസുകൾ‌ പുനരാരംഭിച്ചു കഴിഞ്ഞാൽ, യാത്രക്കാർ സർവീസ് ആരംഭിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണമെന്നും, പരമാവധി ലഗേജുകൾ കുറക്കണമെന്നും, ഭക്ഷണ സേവനങ്ങൾ‌ ഉണ്ടാകില്ലെന്നും കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി നേരത്തെ തന്നെ അറിയിച്ചിരുന്നു. ഡി‌ജി‌സി‌എ ഉദ്യോഗസ്ഥർ, സി‌ഐ‌എസ്‌എഫ്, വിമാനത്താവള ഉദ്യോഗസ്ഥർ, എ‌ഐ‌ഐ, ഡിഐഎഎൽ ഓഫീസർമാർ എന്നിവരടങ്ങിയ ഉന്നത സമിതി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസ് പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ പരിശോധിച്ചു.

ABOUT THE AUTHOR

...view details