കേരളം

kerala

ETV Bharat / bharat

ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 83.5 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ട് - ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ റിപ്പോർട്ട്.

2020 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ആഭ്യന്തര വിമാനക്കമ്പനികളിൽ 3.5 കോടി യാത്രക്കാരുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് ഏഴ് കോടി യാത്രക്കാരായിരുന്നു.

DGCA air traffic flying Domestic air passenger traffic falls Air traffic falls 83.5% in June
ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 83.5 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ട്

By

Published : Jul 17, 2020, 8:51 PM IST

ന്യൂഡൽഹി: ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 83.5 ശതമാനമായി കുറഞ്ഞതായി ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ റിപ്പോർട്ട്. ഡി‌ജി‌സി‌എയുടെ കണക്കുകൾ പ്രകാരം 2020 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ആഭ്യന്തര വിമാനക്കമ്പനികളിൽ 3.5 കോടി യാത്രക്കാരുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് ഏഴ് കോടി യാത്രക്കാരായിരുന്നു.

വൈറസ് പകർച്ചാവ്യാധി മൂലം രണ്ട് മാസത്തെ ഇടവേളക്ക് ശേഷം മെയ് 25 ന് ഇന്ത്യ ആഭ്യന്തര പാസഞ്ചർ സർവീസുകൾ പുനരാരംഭിച്ചിരുന്നു. തുടക്കത്തിൽ 30% വിമാനങ്ങൾക്ക് മാത്രമേ സർവീസ് അനുമതി നൽകിയിരുന്നുള്ളൂ. എന്നാൽ ജൂൺ 25 മുതൽ 45 ശതമാനം ആഭ്യന്തര വിമാന സർവീസുകൾ നടത്താൻ സർക്കാർ അനുവദിച്ചു.

സ്‌പൈസ് ജെറ്റിലാണ് ഏറ്റവും കൂടുതൽ യാത്രക്കാർ യാത്ര ചെയ്തത്. രണ്ടാം സ്ഥാനത്തുള്ള ഇൻഡിഗോയിൽ 60.7 ശതമാനം പേരും യാത്ര ചെയ്തു. ഗോ എയറിൽ 57.9 ശതമാനവും എയർ ഇന്ത്യയിലും എയർ ഏഷ്യ ഇന്ത്യയിലും 56.5 ശതമാനവും യാത്രക്കാർ യാത്ര ചെയ്തു. സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 40-45 ശതമാനം കുറയുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ABOUT THE AUTHOR

...view details