കേരളം

kerala

ETV Bharat / bharat

കൊവിഡ് പരിശോധനകളിൽ നിന്ന് ആരെയും ഒഴിവാക്കില്ലെന്ന് ഡൽഹി ആരോഗ്യമന്ത്രി

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് അധികാരമുണ്ടെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ.

Health Minister Satyendar Jain  Delhi hEALTH MINISTER  covid testing facality  covid delhi  കൊവിഡ് ഡൽഹി  ഡൽഹി ആരോഗ്യമന്ത്രി  സത്യേന്ദർ ജെയിൻ  ഡൽഹി കൊവിഡ് പരിശോധന
കൊവിഡ് പരിശോധനകളിൽ നിന്ന് ആരെയും ഒഴിവാക്കില്ലെന്ന് ഡൽഹി ആരോഗ്യമന്ത്രി

By

Published : Aug 31, 2020, 5:13 PM IST

ന്യൂഡൽഹി: കൊവിഡ് പരിശോധനകൾ അതിവേഗം നടത്തുന്നതുവഴി എല്ലാ പോസിറ്റീവ് കേസുകളും കണ്ടുപിടിക്കാൻ ശ്രമിക്കുകയാണെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. ഡൽഹിയിലെ കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സർക്കാരിന് ആവശ്യമായ കൊവിഡ് പരിശോധനാ കിറ്റുകൾ ഇപ്പോഴുണ്ട്. എന്നാൽ പ്രതിദിനം 40,000 പരിശോധനകൾ നടത്താൻ കൂടുതൽ കിറ്റുകൾ ആവശ്യമാണ്. കൊവിഡ് പരിശോധനാ സമയം മൂന്ന് മണിക്കൂറിൽ നിന്ന് അഞ്ച് മണിക്കൂറായി സർക്കാർ വർധിപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 85 ദിവസം കൂടുമ്പോഴാണ് ഡൽഹിയിൽ കൊവിഡ് കേസുകൾ ഇരട്ടിയായി വർധിക്കുന്നതെന്നും ഇപ്പോൾ ആശ്വസിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details