റണ്‍വേയില്‍ നായ :ഡല്‍ഹിയിലേക്കുള്ള വിമാനം വൈകി - വിമാനം
റണ്‍വേയില്‍ നായ കയറിയതിനെ തുടര്‍ന്ന് എയര്‍ഏഷ്യ ഇന്ത്യ ഫ്ലൈറ്റ് പിടിച്ചിട്ട സംഭവം ഇന്ത്യൻ നാവിക സേന വക്താക്കള്‍ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
ഗോവ: റണ്‍വേയില്‍ നായ കയറിയതിനെ തുടര്‍ന്ന് ഗോവയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം പിടിച്ചിട്ടു. ഗോവ എയര്‍പോര്‍ട്ടിലാണ് സംഭവം. ഞായറാഴ്ച രാവിലെ 8.25ന് പുറപ്പെടേണ്ട ഫ്ലൈറ്റ് 15778ആണ് പിടിച്ചിട്ടത്. റണ്‍വേയില്‍ നായ നില്‍ക്കുന്ന കാര്യം എയര്‍ ട്രാഫിക് കണ്‍ട്രോളിന്‍റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിമാനം പിടിച്ചിടുകയായിരുന്നു. ഉടന്‍ തന്നെ നായയെ റണ്‍വേയില്‍ നിന്ന് മാറ്റിയെന്നും പിന്നീട് 9.15നാണ് വിമാനം പുറപ്പെട്ടതെന്നും എയര്‍പോര്‍ട്ട് വക്താക്കളറിയിച്ചു.