ഭോപാൽ:ഡോക്‌ടറുടെ കസേരയിൽ നായ ഇരുന്നാൽ എന്താകും അവസ്ഥ? മധ്യപ്രദേശിലെ മണ്ട്‌ലയിൽ ബംഹാനി കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലായിരുന്നു സംഭവം. ഡോക്‌ടറുടെ ഡ്യൂട്ടി സമയത്ത് കസേരയിൽ നായയെ കണ്ടത് സംഭവം വിവാദമാവുന്നു. സർക്കാർ ആശുപത്രികളിലെ അവസ്ഥ എടുത്തുകാണിക്കുന്ന ഈ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
ഡോക്‌ടറുടെ കസേരയിൽ നായ; വീഡിയോ വൈറൽ - ബംഹാനി കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍റർ
മധ്യപ്രദേശിലെ മണ്ട്‌ലയിൽ ബംഹാനി കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലായിരുന്നു സംഭവം
ഡോക്‌ടറുടെ കസേരയിൽ നായ; വീഡിയോ വൈറൽ
നിരവധി ജീവനക്കാരുണ്ടായിരുന്നിട്ടും ഡോക്‌ടറുടെ മുറിയിൽ നായ കയറിയത് സർക്കാർ ആശുപത്രികളിലെ തികഞ്ഞ അനാസ്ഥയാണെന്ന് ആരോപണം. നായ കയറിയ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡ്യൂട്ടി സമയത്ത് മുറിയിൽ ഡോക്‌ടർ ഇല്ലാതിരുന്നതും കടുത്ത പ്രതിഷേധം ഉയർത്തി.