ലക്നൗ:ഭരണഘടന ഉറപ്പ് നൽകുന്ന തൊഴിലാളികളുടെ അവകാശങ്ങളെ ഇല്ലാതാക്കാനാണോ മൈഗ്രേഷൻ കമ്മിഷൻ രൂപീകരിച്ചതിലൂടെ ഉത്തർപ്രദേശ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി. തൊഴിലാളികളെ സഹായിക്കുന്നതിനു പകരം ഉത്തർപ്രദേശ് സർക്കാർ വിചിത്രമായ തീരുമാനമാണ് എടുത്തതെന്നും ശരിയായ രീതിയിലാണ് തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കേണ്ടതെന്നും പ്രിയങ്കാ ഗാന്ധി ട്വിറ്ററിലൂടെ പറഞ്ഞു.
യു.പി സര്‍ക്കാരിനെതിരെ പ്രിയങ്കാ ഗാന്ധി - ഉത്തർ പ്രദേശ്
രാഷ്‌ട്രീയം മാറ്റി വെച്ച് സർക്കാരിനെ സഹായിക്കാൻ കോൺഗ്രസ് തയ്യാറാണെന്നും പാവപ്പെട്ട തൊഴിലാളികളെ ദുരിതത്തിലാക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
തൊഴിലാളികളുടെ ഭരണഘടന അവകാശങ്ങൾ ഇല്ലാതാക്കാനാണോ സർക്കാർ ശ്രമമെന്ന് പ്രിയങ്കാ ഗാന്ധി
രാഷ്‌ട്രീയം മാറ്റി വെച്ച് സർക്കാരിനെ സഹായിക്കാൻ കോൺഗ്രസ് തയ്യാറാണെന്നും പാവപ്പെട്ട തൊഴിലാളികളെ ദുരിതത്തിലാക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ സാമൂഹ്യ സുരക്ഷയും ഇൻഷുറൻസും നൽകുമെന്നും തിരികെ എത്തിയ അതിഥി തൊഴിലാളികൾക്കായി മൈഗ്രേഷൻ കമ്മിഷൻ രൂപീകരിക്കാനും മെയ് 24ന് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു.