ശ്രീനഗർ: ഡെപ്യൂട്ടി കമ്മീഷണറുടെ മോശം പെരുമാറ്റത്തെതുടർന്ന് ഡോക്‌ടർമാർ സമരം ചെയ്‌തു. ഡെപ്യൂട്ടി കമ്മീഷണർ ഷഹ്‌ബാസ് മിർസ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്‌ടറോട് മോശമായി പെരുമാറിയെന്നാണ് ഡോക്‌ടർമാരുടെ ആരോപണം. ഡെപ്യൂട്ടി കമ്മീഷണറെ സസ്‌പെന്‍റ് ചെയ്യണം എന്നാവശ്യപ്പെട്ടാണ് സമരം നടത്തിയത് .കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച വടക്കൻ കശ്‌മീരിലെ ജില്ലയായ ബന്ദിപോരിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ ഡോക്‌ടമാരാണ് സമരം നടത്തിയത്.
കശ്‌മീരിൽ ഡോക്‌ടർമാർ സമരം ചെയ്‌തു
ഡെപ്യൂട്ടി കമ്മീഷണർ ഷഹ്‌ബാസ് മിർസ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്‌ടറോട് മോശമായി പെരുമാറി എന്നാണ് ഡോക്‌ടർമാരുടെ ആരോപണം.
കശ്‌മീരിൽ ഡോക്‌ടർമാർ സമരം ചെയ്‌തു
പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റ് അധികാരികളുടെയും ഇടപെടൽ മൂലം പ്രശ്‌നം പരിഹരിച്ചു. ശരിയായ ആശയവിനിമയം നടക്കാത്തതുകൊണ്ടാണ് പ്രശ്‌നങ്ങൾ ഉണ്ടായതെന്നും ഡോക്‌ടർമാരെല്ലാം തിരികെ ജോലിയിൽ പ്രവേശിച്ചതായും സബ് ജില്ലാ മജിസ്‌ട്രേറ്റ് സയ്യിദ് ഷഹ്‌നാവാസ് ബുക്കാരി പറഞ്ഞു. ഡോക്‌ടർമാരുടെ ചുമതലകളിലും രോഗികളുടെ ചികിത്സയിലും ഡെപ്യൂട്ടി കമ്മീഷണർ അനാവശ്യമായി ഇടപെടുകയായിരുന്നുവെന്ന് ഡോ. സുഹെയിൽ നായിക് പറഞ്ഞു.