തിരുവനന്തപുരം: ദേശീയ മെഡിക്കൽ കമ്മിഷൻ ബില്ലി(എന്‍എംസി)നെതിരെ സംസ്ഥാനത്ത് ഡോക്‌ടർമാരുടെ പണിമുടക്ക് പുരോഗമിക്കുന്നു. രാവിലെ ആറുമണി മുതൽ നാളെ രാവിലെ ആറുമണി വരെയാണ് പണിമുടക്ക്. തിങ്കളാഴ്‌ചയായിരുന്നു ഡോക്‌ടര്‍മാരുടെ എതിര്‍പ്പിനെ അവഗണിച്ച് എന്‍എംസി ബില്‍ ലോക്‌സഭ പാസാക്കിയത്. ഇതിനെതിരെയാണ് ഡോക്‌ടർമാർ രാജ്യവ്യാപകമായി സമരം ആരംഭിച്ചത്.
ചില സംസ്ഥാനങ്ങളിലെ ഡോക്‌ടർമാരുടെ കുറവ് പരിഹരിക്കാൻ കൊണ്ടുവന്ന ബിൽ മൂന്നര ലക്ഷത്തോളം വ്യാജ ഡോക്‌ടർമാർക്ക് ലൈസൻസ് ലഭിക്കുന്നതിന് ഇടയാക്കുമെന്നാരോപിച്ചാന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒയും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. അത്യാഹിത, തീവ്ര പരിചരണ വിഭാഗങ്ങളെയും അടിയന്തര ശസ്‌ത്രക്രിയയെയുമാണ് സമരത്തിൽ നിന്നും ഒഴിവാക്കിയിരുന്നതെങ്കിലും തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിലെ ഒപി അടക്കമുള്ളവയെയും സമരം കാര്യമായി ബാധിച്ചില്ല. സമരത്തിന്‍റെ ഭാഗമായി സ്വകാര്യ പ്രാക്‌ടീസിൽ നിന്നും ഡോക്‌ടർമാർ വിട്ടുനിന്നു.