ഡൽഹിയിൽ ഡോക്ടറെ കാര്‍ ഇടിച്ച് കൊലപ്പെടുത്തി - doctor killed by car hit
ജോലി കഴിഞ്ഞ് തിരികെ പോകുന്ന വഴിയാണ് ഡോക്ടര്‍ സഞ്ചരിച്ചിരുന്ന സൈക്കിളില്‍ കാര്‍ ഇടിച്ചത്
ന്യൂഡൽഹി: ഡൽഹിയിലെ സാകേതിൽ ജോലി കഴിഞ്ഞ് മടങ്ങി വരികയായിരുന്ന ഡോക്‌ടർ കാർ ഇടിച്ച് മരിച്ചു. മെഹ്‌റൗലിയിലെ എംസിഡി ഡിസ്‌പെന്‍സറിയില്‍ ജോലി ചെയ്യുന്ന ജെപി യാദവ് തന്‍റെ സൈക്കിളിൽ യാത്ര ചെയ്യുമ്പോഴാണ് കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയത്. ലോക് ഡൗൺ മൂലം കാറിന്‍റെ അറ്റകുറ്റപ്പണി നടത്താൻ സാധിക്കാത്തതിനാൽ ഡോക്‌ടർ സൈക്കിളിലാണ് ജോലിക്ക് എത്തിയത്. ജോലി കഴിഞ്ഞ് തിരികെ പോകുന്ന വഴിക്ക് ഒരു കാർ വന്ന് സൈക്കിളിലിടിക്കുകയും വാഹനത്തിന്‍റെ ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്‌തു. പിന്നാലെ വന്ന ഡോക്‌ടറുടെ സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സാകേത് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാൻ അപകടസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.