ഉത്തര്‍പ്രദേശില്‍ ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു - യുപി
ബഹറിച്ച് ജില്ലയിലെ ജര്‍വാല്‍ സ്വദേശിയായ ഡോ. സഹീര്‍ ആലമാണ് കൊവിഡ് ബാധിച്ച് മരിച്ചത്
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ബഹറിച്ച് ജില്ലയിലെ ജര്‍വാല്‍ സ്വദേശിയായ ഡോ. സഹീര്‍ ആലമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ജില്ലയിലെ ആദ്യ കൊവിഡ് മരണമാണിത്. 65കാരനായ ഇദ്ദേഹം പ്രമേഹവും ഹൃദ്രോഗവും മൂലം ചികില്‍സയിലായിരുന്നു. ഇറ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെയാണ് ഇദ്ദേഹം മരിച്ചതെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് സിങ് വ്യക്തമാക്കി. ജര്‍വാള്‍ മേഖലയിലെ ഡോക്‌ടറുടെ വസതി സീല്‍ ചെയ്യുകയും അടുത്ത ബന്ധുക്കളുടെ സാമ്പിളുകള്‍ പരിശോധനയ്‌ക്കയക്കുകയും ചെയ്‌തിട്ടുണ്ട്. ബഹരിച്ച് ജില്ലയില്‍ ഇതുവരെ 109 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ഇതില്‍ 79 പേര്‍ രോഗവിമുക്തി നേടി ആശുപത്രി വിട്ടു.