കേരളം

kerala

ETV Bharat / bharat

അസമിൽ സൗദിയിൽ നിന്ന് മടങ്ങിയെത്തിയ ഡോക്‌ടർ ദമ്പതികൾ നിരീക്ഷണത്തില്‍

കൊവിഡ് 19 രോഗബാധ സംബന്ധിച്ച് ആവശ്യമായ എല്ലാ പരിശോധനകളും നടത്തിയിട്ടുള്ളതായി അസം ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു

Coronavirus  COVID-19  Sarbananda Sonowal  ഡോക്‌ടർ ദമ്പതികൾ നിരീക്ഷണത്തില്‍  അസം കൊവിഡ് 19  അസം വാര്‍ത്ത  കൊവിഡ് 19  സർബാനന്ദ സോനോവാൾ
അസമിൽ സൗദിയിൽ നിന്ന് മടങ്ങിയെത്തിയ ഡോക്‌ടർ ദമ്പതികൾ നിരീക്ഷണത്തില്‍

By

Published : Mar 14, 2020, 7:09 PM IST

ഗുവാഹത്തി: സൗദി അറേബ്യയിൽ നിന്ന് അസമില്‍ മടങ്ങിയെത്തിയ ഡോക്‌ടർ ദമ്പതികൾ നിരീക്ഷണത്തില്‍. കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ദമ്പതികളെ പതിനാല് ദിവസത്തേക്കാണ് വീട്ടില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. അസമിലെ ബാർപേട്ട ജില്ലയിലെ വീട്ടിലാണ് ഇവര്‍ നിരീക്ഷണത്തിലുള്ളത്. അസം സ്വദേശികളായ ഇവര്‍ ഫക്രുദ്ദീൻ അലി അഹമ്മദ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്‌ടര്‍മാരാണ്. കൊവിഡ് 19 രോഗബാധ സംബന്ധിച്ച് ആവശ്യമായ എല്ലാ പരിശോധനകളും നടത്തിയിട്ടുണ്ടെന്നും എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടെത്തിയാൽ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ മുൻകരുതൽ എടുക്കണമെന്നും അഭ്യൂഹങ്ങൾക്ക് ചെവികൊടുക്കരുതെന്നും മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ആവശ്യപ്പെട്ടു. 6913347770 എന്ന ഹെൽപ്പ് ലൈൻ നമ്പര്‍ വഴി ജനങ്ങൾക്ക് ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാമെന്നും അദ്ദേഹം അറിയിച്ചു.

ABOUT THE AUTHOR

...view details