ന്യൂഡൽഹി: യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായി ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ഇടപാടിന് കൃത്രിമ സമയപരിധി നിശ്ചയിക്കരുതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ. പ്രശ്‌നങ്ങൾ സങ്കീർണമായതിനാൽ ഇടപാടിലേക്ക് തിരിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ജനങ്ങളുടെ ജീവിതത്തിലും ദീർഘകാല സാമ്പത്തിക പ്രത്യാഘാതങ്ങളിലും സ്വാധീനിക്കാൻ സാധ്യതയുള്ള തീരുമാനങ്ങളുമായി പ്രശ്‌നങ്ങൾക്ക് ബന്ധമുണ്ടെന്നും രവീഷ് കുമാർ പറഞ്ഞു.
ട്രംപിന്‍റെ സന്ദർശനം; തിരക്കുകൂട്ടി ഇടപാട് നടത്തുകയില്ലെന്ന് രവീഷ് കുമാർ - വിദേശകാര്യ മന്ത്രാലയം
ട്രംപിന്‍റെ സന്ദർശനത്തിനായി ഇന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ്
രവീഷ് കുമാർ
വാണിജ്യരംഗത്ത് അമേരിക്കയോട്, ഇന്ത്യ അത്ര നല്ല രീതിയിൽ പെരുമാറിയിട്ടില്ലെന്ന് അവകാശപ്പെട്ട ട്രംപിന്‍റെ ആരോപണത്തിൽ ആശങ്കകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് രവീഷ് കുമാർ പ്രതികരിച്ചു. മാത്രവുമല്ല, ട്രംപ് പരാമർശം നടത്തിയ സന്ദർഭത്തെക്കുറിച്ച് മനസിലാക്കേണ്ടത് പ്രധാനമാണെന്നും രവീഷ് കുമാർ പറഞ്ഞു. ട്രംപിന്‍റെ സന്ദർശനത്തിനായി ഇന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും തന്ത്രപരമായ ആഗോള ഉഭയകക്ഷി ബന്ധത്തെ ഇത് ശക്തിപ്പെടുത്തുമെന്നും രവീഷ് കുമാർ കൂട്ടിച്ചേർത്തു.