ലഖ്‌നൗ: ജനങ്ങളെ ഭീഷണിപ്പെടുത്തി ചികിത്സിക്കാന്‍ കഴിയില്ലെന്നും കൊവിഡ് വൈറസ് പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ ആത്മവിശ്വാസം ഉണ്ടെന്നും സമാജ്‌വാദി പാര്‍ട്ടി ദേശീയ പ്രസിഡന്‍റ് അഖിലേഷ് ട്വിറ്ററില്‍ കുറിച്ചു. ആരോഗ്യപ്രവര്‍ത്തകരോട് സഹകരിക്കുകയും അവരെ ബഹുമാനിക്കുകയും വേണം. സര്‍ക്കാര്‍ എല്ലാവര്‍ക്കും ഒപ്പമുണ്ടാകണം. ജനങ്ങളില്‍ ഭയം സൃഷിക്കരുതെന്നും അഖിലേഷ് യാദവ് ട്വിറ്ററിലൂടെ പറഞ്ഞു.
ജനങ്ങളെ ഭീഷണിപ്പെടുത്തി ചികിത്സിക്കാന്‍ കഴിയില്ലെന്ന് അഖിലേഷ് യാദവ്
മറ്റ് സംസ്ഥാനങ്ങളിലുള്ള ഉത്തര്‍പ്രദേശുകാര്‍ക്കായി നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ടെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് സ്വതന്ദ്രദേവ് മിശ്ര ട്വീറ്റ് ചെയ്തു.
മുംബൈയിൽ തെരുവിലിറങ്ങിയ ആയിരക്കണക്കിന് ആളുകളുടെ ആവശ്യം കണക്കിലെടുത്ത് ഉത്തർപ്രദേശ് സർക്കാർ ഉടൻ നോഡൽ ഓഫീസർമാരെ നിയമിക്കുകയും മഹാരാഷ്ട്രയിലും മറ്റ് സംസ്ഥാനങ്ങളിലും കുടുങ്ങിക്കിടക്കുന്ന ആളുകളെ തിരികെയെത്തിക്കാന്‍ കേന്ദ്രവുമായി പ്രവർത്തിക്കുകയും വേണം. സമ്പന്നരാണെങ്കില്‍ വിമാനങ്ങള്‍ വഴിയും പാവപ്പെട്ടവരെ ട്രെയിനുകളിലും കൊണ്ടുവരാന്‍ കഴിയാത്തതെന്തെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ നിരക്ഷരരെ പോലെ സംസാരിക്കരുതെന്നും മറ്റ് സംസ്ഥാനങ്ങളിലുള്ള ഉത്തര്‍പ്രദേശുകാര്‍ക്കായി നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ടെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് സ്വതന്ദ്രദേവ് മിശ്ര ട്വീറ്റ് ചെയ്തു.
എല്ലാ ദിവസവും ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി ഈ ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നു. എല്ലാ നോഡൽ ഉദ്യോഗസ്ഥരും മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്ന സംസ്ഥാനത്തെ ജനങ്ങളുമായി ബന്ധപ്പെടുകയും അവരെ സഹായിക്കുകയും ചെയ്യുന്നു. നിങ്ങൾ രാഷ്ട്രീയം ഉപേക്ഷിച്ച് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളിയാവണമെന്നും ബിജെപി പ്രസിഡന്‍റ് മറുപടി നല്‍കി. നോഡൽ ഉദ്യോഗസ്ഥരുടെ പട്ടികയും ബിജെപി സംസ്ഥാന പ്രസിഡന്റ് ട്വീറ്ററില്‍ വ്യക്തമാക്കി.