ചെന്നൈ: സംസ്ഥാനത്ത് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഡിഎംകെ ഭരണത്തിലേറുമെന്ന് എം.കെ സ്റ്റാലിൻ. ഡിഎംകെ ഭരണത്തിൽ കയറുമെന്നും കൃത്യമായ അന്വേഷണം നടത്തിയാൽ എഐഎഡിഎംകെ മന്ത്രിമാർ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മക്കൾ ഗ്രാമസഭ മീറ്റിങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിൽ ഡിഎംകെ ഭരണത്തിലേറുമെന്ന് സ്റ്റാലിൻ - M K stalin
ഭരണത്തിലേറിയാൽ ജയലളിതയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് എം.കെ സ്റ്റാലിൻ പറഞ്ഞു.
തമിഴ്‌നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പിൽ ഡിഎംകെ ഭരണത്തിലേറുമെന്ന് സ്റ്റാലിൻ
ശശികലയുടെ സ്വാധീനംകൊണ്ടാണ് പളനിസ്വാമിക്ക് മുഖ്യമന്ത്രിപദം ലഭിച്ചത്. നാല് മാസത്തിനുള്ളിൽ ഡിഎംകെ ഭരണം പിടിക്കുമെന്നും ഭരണത്തിലേറിയാൽ ജയലളിതയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.