തമിഴ്നാട്ടിൽ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചിരുന്നു. 234 നിയമസഭാ മണ്ഡലങ്ങളുളള തമിഴ്നാട്ടിൽ 21 മണ്ഡലങ്ങളിൽ എംഎൽഎമാരില്ല. ഈ മണ്ഡലങ്ങളിലേക്കുളള ഉപതെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. കോടതിയിൽ കേസുകൾ നിലനിൽക്കുന്നതിനാൽ ഒറ്റപ്പിദാരം, അരവാകുറിച്ചി, തിരുപ്പറകുണ്ഡം എന്നീ മൂന്ന് മണ്ഡലങ്ങളിൽ ഉടനെ ഉപതെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സത്യാബ്രാത സാഹു അറിയിച്ചിരുന്നു. ഇതിനെതിരെയാണ് ഡിഎംകെ സുപ്രീം കോടതിയെ സമീപിച്ചത്.
തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; ഡിഎംകെ സുപ്രീംകോടതിയില്‍
മൂന്ന് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് വൈകിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തിനെതിരെയാണ് ഡിഎംകെ സുപ്രീംകോടതിയെ സമീപിച്ചത്. 234 നിയമസഭാ മണ്ഡലങ്ങളുളള തമിഴ്നാട്ടിൽ 21 മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടത്.
മൂന്ന് മണ്ഡലങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതിലൂടെ എഡിഎംകെ സർക്കാരിനെ സംരക്ഷിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നതെന്ന് സംശയിക്കുന്നതായി ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ പറഞ്ഞു. കമ്മീഷന്‍റെ തീരുമാനം അനീതിയാണ്. അതിനാൽ നിയമപരിരക്ഷക്കായി കോടതിയെ സമീപിക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി. പാർട്ടി എംപിമാരോടും എംഎൽഎമാരോടും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് എംകെ സ്റ്റാലിൻ നിയമനടപടിയിലേക്ക് കടന്നത്. ഡിഎംകെയുടെ പരാതി അതിവേഗകോടതി പരിഗണിക്കുകയും വെള്ളിയാഴ്ച വാദം ആരംഭിക്കുകയും ചെയ്യും. ഇതേ ആവശ്യമുന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.