ചെന്നൈ: കൊവിഡ് -19 ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഡിഎംകെ എംഎൽഎ ജെ. അൻപഴകൻ ഗുരുതരാവസ്ഥയിലാണെന്ന് അധികൃതർ അറിയിച്ചു. കടുത്ത ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിച്ചത്. തുടർ പരിശോധനയിൽ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖം വഷളായതിനാൽ ജൂൺ മൂന്നിന് അദ്ദേഹത്തെ വെന്‍റിലേറ്ററിലേക്ക് മാറ്റി.
കൊവിഡ് ബാധിതനായ ഡിഎംകെ എംഎൽഎ ജെ. അൻപഴകൻ ഗുരുതരാവസ്ഥയിൽ - ഡിഎംകെ എംഎൽഎ അൻബഴകൻ
കടുത്ത ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിച്ചത്.

കൊവിഡ്
എംഎൽഎയെ ചികിത്സിക്കാൻ സർക്കാർ പൂർണ പിന്തുണ നൽകുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി സി വിജയബാസ്കർ പറഞ്ഞു. ഡിഎംകെ പ്രസിഡന്‍റ് എം. കെ സ്റ്റാലിൻ കഴിഞ്ഞ ദിവസം ആശുപത്രി സന്ദർശിച്ചിരുന്നു. നഗരത്തിലെ ചെപാക്-ട്രിപ്പ്ലിക്കെയ്ൻ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎ 15 വർഷം മുമ്പ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.