കേരളം

kerala

ETV Bharat / bharat

തമിഴ്നാട്ടിൽ വിജയകാന്തിന്‍റെ ഡിഎംഡികെ നാല് സീറ്റിൽ മത്സരിക്കും - ഉപമുഖ്യമന്ത്രി

നടൻ വിജയകാന്തിന്‍റെ ഡിഎംഡികെ എൻഡിഎ സഖ്യത്തിനൊപ്പം ചേരാൻ ധാരണയായി. ആഴ്ചകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഡിഎംകെ അണ്ണാ ഡിഎംകെ സഖ്യത്തിൽ ധാരണയായത്.

ഫയൽ ചിത്രം

By

Published : Mar 11, 2019, 1:54 AM IST

ഉപമുഖ്യമന്ത്രി പനീർസെൽവത്തിന്‍റെ നേതൃത്വത്തിൽ അണ്ണാ ഡിഎംകെ നടത്തിയ അവസാനവട്ട ചർച്ചകൾക്കൊടുവിലാണ് സീറ്റിന്‍റെ കാര്യത്തിൽ ധാരണയായത്.

ഡിഎംഡികെയോടൊപ്പം പിഎംകെ, പുതിയ തമിഴകം, ഇന്ത്യൻ ജനനായകക്ഷി പാർട്ടികളും തമിഴ്നാട്ടിൽ അണ്ണാഡിഎംകെ- ബിജെപിസഖ്യത്തിന്‍റെഭാഗമായി ജനവിധി തേടും.

ഇത് മൂന്നാം തവണയാണ് തമിഴ്നാട്ടിൽ ബിജെപി- അണ്ണാഡിഎംകെ സഖ്യം ലോക്സഭ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. 1998ൽ മുപ്പത് സീറ്റ് നേടിയ സഖ്യം 2004ൽ എല്ലാ സീറ്റും തോറ്റിരുന്നു.


ABOUT THE AUTHOR

...view details