കേരളം

kerala

ETV Bharat / bharat

ഡികെ ശിവകുമാറിൻ്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും - DK Shivakumar's Bail Plea Hearing today

ഡല്‍ഹിയിലെ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.

ഡി കെ ശിവകുമാറിൻ്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

By

Published : Sep 19, 2019, 12:46 PM IST

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ അ​റ​സ്​​റ്റിലായ മു​തി​ര്‍​ന്ന കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിൻ്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഡല്‍ഹിയിലെ പ്രത്യേക കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. വൈകിട്ട് മൂന്ന് മണിക്കാണ് ജാമ്യാപേക്ഷ പരിഗണിക്കുക.

അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെഎം നടരാജിൻ്റെ അസാന്നിധ്യം ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വക്കണമെന്ന് എന്‍ഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഇന്നലെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഏഴുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ്, ഹവാല ഇടപാട് എന്നിവയാണ് ശിവകുമാറിനെതിരെയുള്ള കേസുകള്‍.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details