കേരളം

kerala

ETV Bharat / bharat

എക്കൽമണ്ണ് നീക്കം ചെയ്യുന്നതിനെച്ചൊല്ലി തർക്കം; ഒരാൾ കൊല്ലപ്പെട്ടു - എക്കൽമണ്ണ് നീക്കം

മഹാരാഷ്‌ട്രയിലെ ലതൂർ ജില്ലയിലാണ് സംഭവം. തർക്കത്തിൽ ആറ് പേർക്ക് പരിക്കേറ്റു.

Maha's Latur news  Clash in Latur  Dispute over silt removal  ലതൂർ  എക്കൽമണ്ണ് നീക്കം  മഹാരാഷ്‌ട്രയിൽ തർക്കം
എക്കൽമണ്ണ് നീക്കം ചെയ്യുന്നതിനെച്ചൊല്ലി തർക്കം; ഒരാൾ കൊല്ലപ്പെട്ടു

By

Published : May 4, 2020, 7:38 AM IST

മുംബൈ: തടാകത്തിൽ നിന്നും എക്കൽമണ്ണ് നീക്കം ചെയ്യുന്നതിനെച്ചൊല്ലി നടന്ന തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടു.മഹാരാഷ്‌ട്രയിലെ ലതൂർ ജില്ലയിൽ ശനിയാഴ്‌ചയാണ് സംഭവം നടന്നത്. രുദ്രപ്പ ഗറ്റേറ്റ് (29)ആണ് കൊല്ലപ്പെട്ടത്. രുദ്രപ്പക്ക് വെട്ടേല്‍ക്കുകയായിരുന്നു. ആറ് പേർക്ക് പരിക്കേറ്റു.

മണ്ണ് നീക്കം ചെയ്യാൻ ആദ്യമെത്തിയത് അഞ്ച് പേരായിരുന്നു. ശേഷം രണ്ട് പേർകൂടി എത്തിയതോടെയാണ് പ്രശ്‌നം വഷളായത്. പരിക്കേറ്റവരെല്ലാം ആശുപത്രിയിൽ ചികിത്സയിലാണ്.

ABOUT THE AUTHOR

...view details