ന്യൂഡല്‍ഹി: ലഡാക്ക് സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിംഗ്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നയതന്ത്രത്തിനും ഉറച്ച നേതൃത്വത്തിനും പകരമാവില്ലെന്ന് മന്‍ മോഹന്‍ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ പറഞ്ഞു.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നയതന്ത്രത്തിന് പകരമാവില്ലെന്ന് മന്‍മോഹന്‍ സിംഗ് - Ladakh face-off
ഇന്ത്യ- ചൈന ഏറ്റുമുട്ടലില്‍ വീരമൃത്യ വരിച്ച ജവാന്മാരുടെ ജീവത്യാഗത്തിന് നീതി ഉറപ്പാക്കണമെന്ന് മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ പറഞ്ഞു.
അതിര്‍ത്തി പ്രശ്‌നം
ഇന്ത്യ- ചൈന ഏറ്റുമുട്ടലില്‍ വീരമൃത്യ വരിച്ച കേണല്‍ ബി. സന്തോഷ് ബാബു ഉള്‍പ്പെടെ 20 ഇന്ത്യന്‍ ജവാന്മാരുടെ ജീവത്യാഗത്തിന് നീതി ഉറപ്പാക്കണമെന്നും സാധ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.