ന്യൂഡല്‍ഹി: വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ക്ക് വര്‍ഷാവസാനം 4.5 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിക്കുമെന്ന് ക്രിസില്‍ റേറ്റിങ് ഏജന്‍സി. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 90,000 കോടിയുടെ ധനസഹായം ആശ്വാസമേകുമെങ്കിലും ഡിസ്‌കോമുകളുടെ സുസ്ഥിരതയ്ക്ക് ഘടനാപരമായ പരിഷ്‌കാരങ്ങൾ നിർണായകമാണെന്ന് ഏജൻസി പ്രസ്‌താവനയിൽ പറഞ്ഞു.
ഡിസ്‌കോമുകള്‍ക്ക് 4.5 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്ന് ക്രിസില്‍ - ഡിസ്‌കോമുകള്‍
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 90,000 കോടിയുടെ ധനസഹായം ആശ്വാസമേകുമെങ്കിലും ഡിസ്‌കോമുകളുടെ സുസ്ഥിരതയ്ക്ക് ഘടനാപരമായ പരിഷ്‌കാരങ്ങൾ നിർണായകമാണെന്ന് ഏജൻസി പ്രസ്‌താവനയിൽ പറഞ്ഞു.
നിലവിൽ അഞ്ച് ഡിസ്‌കോമുകളിൽ ഒന്നിന് മാത്രമേ സ്വന്തം വരുമാനത്തിലൂടെയും ബജറ്റ് സബ്‌സിഡികളിലൂടെയും കടം തീർക്കാൻ കഴിയുവെന്നാണ് ക്രിസിലിന്‍റെ വിലയിരുത്തല്‍. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്‍റെ ഇടിവ്, വർധിച്ചുവരുന്ന ചെലവ്, ലോക്ക്‌ഡൗണ്‍ മൂലമുണ്ടായ നഷ്ടം എന്നിവ കാരണം സാമ്പത്തിക സ്ഥിതി കൂടുതൽ വഷളാകും. ഡിമാൻഡ് കുറയുന്നതിനിടയിൽ ഉയർന്ന ചെലവും ലാഭം കുറയാനും ഇടയാകും.
ഈ സാമ്പത്തിക വർഷം അവസാനത്തോടെ ഡിസ്‌കോമുകളുടെ ഓരോ യൂണിറ്റിന്‍റെയും പ്രവർത്തനം യൂണിറ്റിന് 83 പൈസയായി വർധിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ സംസ്ഥാന സർക്കാരുകളുടെ ഉയർന്ന സബ്‌സിഡി പിന്തുണ ഉണ്ടെങ്കിലും ഈ സാമ്പത്തിക വർഷം പണനഷ്ടം കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ ഇരട്ടിയായകുമെന്ന് ക്രിസിൽ റേറ്റിംഗ് സീനിയർ ഡയറക്ടർ മനീഷ് ഗുപ്‌ത പറഞ്ഞു.