കേരളം

kerala

ETV Bharat / bharat

അന്താരാഷ്ട്ര സമൂഹത്തിനോട് നിരാശയെന്ന് ഇമ്രാൻ ഖാൻ - UNGA

കശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹത്തിൻ്റെ  പിന്തുണ നേടുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടെന്നും അന്താരാഷ്ട്ര സമൂഹത്തിൻ്റെ പ്രതികരണത്തിൽ നിരാശനാണെന്നും പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.

അന്താരാഷ്ട്ര സമൂഹത്തിനോട് നിരാശയെന്ന് ഇമ്രാൻ ഖാൻ

By

Published : Sep 25, 2019, 8:10 AM IST

ന്യൂയോർക്ക്:കശ്മീർ പ്രശ്‌നം അന്താരാഷ്ട്രവൽക്കരിക്കാൻ പാകിസ്ഥാൻ പരാജയപ്പെട്ടുവെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഈ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹത്തിൻ്റെ പ്രതികരണത്തിൽ നിരാശനാണെന്നും അദ്ദേഹം പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയ സർക്കാരിൻ്റെ തീരുമാനം പാകിസ്ഥാൻ പല അന്താരാഷ്ട്ര വേദികളിലും ഉന്നയിച്ചിരുന്നു. എട്ട് ദശലക്ഷം യൂറോപ്യന്മാരെയോ ജൂതന്മാരെയോ എട്ട് അമേരിക്കക്കാരെയോ ഉപരോധിച്ചിരുന്നെങ്കിൽ പ്രതികരണം ഇതു തന്നെയാകുമായിരുന്നോയെന്നും ഇമ്രാൻ ഖാൻ ചോദിച്ചു.

പാകിസ്ഥാൻ കശ്മീരിൽ സമ്മർദം ചെലുത്തുമെന്നും ഒൻപത് ലക്ഷം സൈനികർ അവിടെ എന്താണ് ചെയ്യുന്നതെന്നും കർഫ്യൂവിനു ശേഷം സംഭവിക്കാൻ പോകുന്നത് ദൈവത്തിന് മാത്രമേ അറിയൂവെന്നും യുഎൻ പൊതുസഭയുടെ ഭാഗമായി ന്യൂയോർക്കിലെ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. വിദേശകാര്യ മന്ത്രി ഷാ മെഹ്‌മൂദ് ഖുറേഷി, യു എന്നിലെ പാകിസ്ഥാൻ പ്രതിനിധി മലീഹ ലോധി തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ന്യൂയോർക്കിലെ ഐക്യരാഷ്ട്ര പൊതുസഭയിൽ മോദിയും ഖാനും പങ്കെടുക്കുന്നുണ്ട്. രണ്ട് പ്രധാനമന്ത്രിമാരും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. ഇരു പാർട്ടികളും ആവശ്യപ്പെട്ടാൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഐക്യരാഷ്ട്ര പൊതുസഭയിൽ വെള്ളിയാഴ്ച അഭിസംബോധന ചെയ്യുന്ന പാകിസ്ഥാൻ കശ്മീർ വിഷയം ഉന്നയിക്കും. കശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹത്തിൻ്റെ പിന്തുണ നേടുന്നതിൽ ഇസ്ലമാബാദ് പരാജയപ്പെട്ടെന്ന് പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ബ്രിഗ് ഇജാസ് അഹമ്മദ് ഷായും പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details