ന്യൂഡല്‍ഹി:ഇന്ത്യ-ശ്രീലങ്ക ബന്ധം കൂടുതല്‍ ദൃഡമാക്കി ചെന്നൈയില്‍ നിന്നുളള അലയന്‍സ് എയർ വിമാനം ജാഫ്ന അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. 41 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യയില്‍ നിന്ന് ജാഫ്നയിലേക്ക് നേരിട്ടുള്ള സർവീസ് നടത്തുന്നത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യ - ശ്രീലങ്ക ആഭ്യന്തര യുദ്ധത്തെതുടർന്ന് വിമാന സർവീസുകള്‍ നിർത്തിവെക്കുകയായിരുന്നു.
41 വർഷങ്ങള്‍ക്ക് ശേഷം ചെന്നൈയില്‍ നിന്ന് ജാഫ്നയിലേക്ക് വിമാന സർവീസ് - jafna international airport news
ഇന്ത്യ - ശ്രീലങ്ക ആഭ്യന്തര യുദ്ധത്തെതുടർന്ന് നിർത്തിവെച്ച വിമാനസർവീസാണ് പുന:രാരംഭിച്ചത്. ചരിത്രനിമിഷമെന്ന് വിദേശകാര്യമന്ത്രി ഡോ.എസ് ജയ്‌ശങ്കര്‍
![41 വർഷങ്ങള്‍ക്ക് ശേഷം ചെന്നൈയില്‍ നിന്ന് ജാഫ്നയിലേക്ക് വിമാന സർവീസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4788049-1017-4788049-1571370883071.jpg)
തമിഴ് ആധിപത്യമുള്ള വടക്കൻ പ്രവിശ്യയിൽ ശ്രീലങ്കൻ പ്രസിഡന്‍റ് മിത്രിപാല സിരിസേന നവീകരിച്ച ജാഫ്ന അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തിരുന്നു. ഇതാണ് ഇന്ത്യയില്‍ നിന്ന് വിമാനസർവീസ് പുന:രാരംഭിക്കുന്നതിന് തുടക്കമിട്ടത്. ഇന്ത്യയിലെ പ്രമുഖരുമായി ജാഫ്ന അന്താരാഷ്ട്ര വിമാനത്താളത്തില്‍ ലാന്‍റ് ചെയ്ത എ.റ്റി.ആര്‍ 72-600 വിമാനത്തെ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് ശ്രീലങ്ക സ്വീകരിച്ചത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കര്‍ ചരിത്ര നിമിഷമെന്നാണ് സംഭവത്തെ വിശേഷിപ്പിച്ചത്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഉയരങ്ങളിലെത്തിയതായി ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ തരണ്‍ജിത്ത് സിങ് സന്തുവും വ്യക്തമാക്കി.
നേരത്തെയും വിമാനത്താവള നവീകരണത്തിന് ഇന്ത്യ ശ്രീലങ്കക്ക് സഹായം നല്‍കിയിരുന്നു. 2005 ല്‍ ജാഫ്ന അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ റണ്‍വെ നവീകരണത്തിന് ഇന്ത്യ സഹായം ശ്രീലങ്കക്ക് ലഭിച്ചിരുന്നു. ചെന്നൈയെയും ജാഫ്നയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പതിവ് സർവീസ് നവംബറിലാണ് ആരംഭിക്കുക.