തമിഴ്നാട്ടില്‍ലോക്സഭാ തെരഞ്ഞെടുപ്പിനായി ദിനകരന്‍റെ പാർട്ടിയായ അമ്മാ മക്കള്‍ മുന്നേറ്റ കഴകത്തിന്‍റെ ആദ്യ സ്ഥാനാർഥി പട്ടിക പുറത്തു വിട്ടു. 24 പേരടങ്ങുന്ന സ്ഥാനാർഥിപ്പട്ടികയാണ് പുറത്തു വിട്ടിരിക്കുന്നത്.ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിയമസഭാ മണ്ഡലങ്ങളിലേക്ക് അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ ഉള്‍പ്പെടെ ഒമ്പത് സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു.
ആദ്യ സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് എഎംഎംകെ
അയോഗ്യരാക്കിയ എംഎൽഎമാരിൽ ചിലരും സ്ഥാനാർഥി പട്ടികയിൽ ഉള്‍പ്പെട്ടിട്ടുണ്ട്. ഏപ്രിൽ 18 നാണ് തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ്.
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട്18 എംഎല്‍എമാർ ഗവർണറെ സമീപിച്ചിരുന്നു. തുടർന്ന് ഗവർണറെ കണ്ട സ്പീക്കർ ഇവരെ അയോഗ്യനാക്കുകയായിരുന്നു. ഈ നടപടി ചോദ്യം ചെയ്ത് ഇവർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലം ഉണ്ടായിരുന്നില്ല. അയോഗ്യരാക്കിയ എംഎൽഎമാരിൽ ചിലരെയും സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മുൻ മേയർ സരുബാല തൊണ്ടൈമാൻതിരുച്ചിറപ്പള്ളിയില്‍ മത്സരിക്കും. മുൻസ്പീക്കർ കെ. കാളിമുത്തുവിന്‍റെ മകനും സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. തമിഴ്നാട്ടിലെ ആകെഒമ്പത് മണ്ഡലങ്ങളിൽ ഒന്നൊഴികെ എല്ലാ സീറ്റുകളിലും എഎംഎംകെ മത്സരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചിരുന്നു. ഒരു സീറ്റ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്കായി നൽകും.ഏപ്രിൽ 18 നാണ് തമിഴ്നാട്ടിൽ വോട്ടെടുപ്പ്.