കേരളം

kerala

ETV Bharat / bharat

ദിഗ്‌വിജയ സിംഗ് ജ്യോതിരാദിത്യ സിന്ധ്യയുമായി കൂടിക്കാഴ്ച നടത്തും - മധ്യപ്രദേശ് പാർട്ടി

മധ്യപ്രദേശിൽ കോൺഗ്രസ് പ്രതിസന്ധി തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച

Digvijaya Singh  Jyotiraditya Scindia  Kamal Nath  Madhya Pradesh  Bhopal  ദിഗ്‌വിജയ സിംഗ് ജ്യോതിരാദിത്യ സിന്ധ്യയുമായി കൂടിക്കാഴ്ച നടത്തും  മധ്യപ്രദേശിൽ കോൺഗ്രസ് പ്രതിസന്ധി  ദിഗ്‌വിജയ് സിങ്  മധ്യപ്രദേശ് പാർട്ടി  ജ്യോതിരാദിത്യ സിന്ധ്യ
ദിഗ്‌വിജയ സിംഗ് ജ്യോതിരാദിത്യ സിന്ധ്യയുമായി കൂടിക്കാഴ്ച നടത്തും

By

Published : Feb 24, 2020, 1:34 PM IST

ഭോപ്പാൽ: മധ്യപ്രദേശ് കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നതിനിടെ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് ജ്യോതിരാദിത്യ സിന്ധ്യയുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി കമൽ നാഥും സിന്ധ്യയും തമ്മിൽ വാക് പോര് തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് കമൽനാഥ് കർഷക വായ്പ എഴുതി തള്ളുമെന്ന് വാഗ്ദാനം നൽകിയിരുന്നെന്നും ഇത് നടപ്പാക്കിയില്ലെന്നുമായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ വിമർശനം. എന്നാൽ, നടപടികൾ തുടരുകയാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

സിന്ധ്യക്ക് പുറമേ ദിഗ് വിജയ് സിങും കമൽനാഥിനെതിരെ രംഗത്തെത്തിയതോടെയാണ് സംസ്ഥാന കോൺഗ്രസിലെ തർക്കം രൂക്ഷമായത്. എന്നാൽ സംസ്ഥാനത്ത് പാർട്ടി കമൽനാഥിന്‍റെ നേതൃത്വത്തിൽ ഒറ്റക്കെട്ടാണെന്ന് ദിഗ് വിജയ് സിങ് പിന്നീട് പ്രതികരിച്ചിരുന്നു.

ABOUT THE AUTHOR

...view details