ബ്രസീലിയ: പതിനൊന്നാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബ്രസീലിയയില്‍. ഇത് ആറാം തവണയാണ് പ്രധാനമന്ത്രി ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യയിലെ പ്രമുഖ വ്യവസായികളും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. നൂതന ഭാവിക്കായുള്ള സാമ്പത്തിക വളര്‍ച്ചയാണ് പതിനൊന്നാമത് ബ്രിക്‌സ് ഉച്ചകോടിയുടെ പ്രമേയം.
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഇന്ന് ബ്രസീലില്‍ - news of the day
നൂതന ഭാവിക്കായുള്ള സാമ്പത്തിക വളര്‍ച്ചയാണ് പതിനൊന്നാമത് ബ്രിക്‌സ് ഉച്ചകോടിയുടെ പ്രമേയം.
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബ്രസീലില്‍ എത്തും
റഷ്യന്‍ പ്രസിഡന്‍റ് വ്ലാടിമിർ പുടിന്‍, ചൈനീസ് പ്രസിഡന്‍റ് ഷി ജിങ്പിങ് എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. ബാങ്കോക്കില്‍ ആര്‍സിഇപി കരാറില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങിയ ശേഷം ഇതാദ്യമായാണ് മോദിയും ഷി ജിങ്പിങും കൂടിക്കാഴ്ച നടത്തുന്നത്. ഇന്ത്യയെ കരാറിന്‍റെ ഭാഗമാക്കാന്‍ ശ്രമിക്കുമെന്ന് ചൈന വ്യക്തമാക്കിയിരുന്നു. ബ്രസീല്‍ പ്രസിഡന്‍റ് ജൈര്‍ മെസിയ ബോള്‍സണാരോയെയും മോദി സന്ദര്‍ശിക്കും.
Last Updated : Nov 13, 2019, 10:25 AM IST