ന്യൂഡൽഹി: തലസ്ഥാനത്ത് ഡീസൽ വിലയിൽ അപ്രതീക്ഷിത വർദ്ധന. ന്യൂഡൽഹിയിൽ വെള്ളിയാഴ്ച ഡീസൽ വിലയിൽ 17 പൈസ വർദ്ധനവുണ്ടായപ്പോൾ പെട്രോൾ വില മാറ്റമില്ലാതെ തുടരുന്നു.
രാജ്യ തലസ്ഥാനത്ത് ഡീസൽ വില പെട്രോളിനെ മറികടന്നു
കന്യൂഡൽഹിയിൽ വെള്ളിയാഴ്ച ഡീസൽ വിലയിൽ 17 പൈസ വർദ്ധനവുണ്ടായപ്പോൾ പെട്രോൾ വില മാറ്റമില്ലാതെ തുടരുന്നു
തലസ്ഥാനത്ത് വെള്ളിയാഴ്ച ഡീസലിന് ലിറ്ററിന് 81.35 രൂപയാണ് വില. നേരത്തെ ലിറ്ററിന് 81.18 രൂപയായിരുന്നു. പെട്രോൾ വിലയിൽ ലിറ്ററിന് 80.43 രൂപയിൽ മാറ്റമില്ല. ഡീസലിന് പെട്രോളിനേക്കാൾ ഒരു രൂപ കൂടുതലാണ്. മറ്റ് മെട്രോ നഗരങ്ങളിലും ഡീസൽ വിലയിൽ നേരിയ വർധനയുണ്ടായെങ്കിലും ഡീസൽ വില പെട്രോളിനേക്കാൾ ലിറ്ററിന് എട്ട് രൂപ വരെ കുറവാണ്.
കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് 82 ദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്നതിന് ശേഷം ജൂൺ ഏഴ് മുതലാണ് എണ്ണക്കമ്പനികൾ ഇന്ധന വില ഉയർത്താൻ ആരംഭിച്ചത്. അതിനുശേഷം പെട്രോൾ, ഡീസൽ വില യഥാക്രമം 9.5 രൂപ മുതൽ 11.5 രൂപ വരെ വർദ്ധിച്ചു.