പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്യൂട്ട് ലേലത്തിൽ വാങ്ങിയ ഡയമണ്ട് വ്യാപാരിയുടെ കയ്യില്‍ നിന്ന് പണം തട്ടിയെടുത്തതായി പരാതി. ഒരു കോടി രൂപ തട്ടിയെടുത്തതായാണ് ധർമാനന്ദൻ ഡയമണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനായ ലാൽജിഭായ് പട്ടേൽ പരാതി നൽകിയത്. സഹോദരൻമാരായ ഹിമറ്റ് കോശിയയും വിജയ് കോശിയയും കമ്പനിയിൽ നിന്ന് ഒരു കോടി രൂപ വില വരുന്ന 1,500 കാരറ്റ് വജ്രം വാങ്ങുകയായിരുന്നു. 2018-ല്‍ വാങ്ങിയ വജ്രത്തിന്‍റെ പണം ഇവര്‍ ഇതുവരെ നല്‍കിയിട്ടില്ല. 120 ദിവസത്തിനുള്ളില്‍ പണം നല്‍കാമെന്ന കരാറിന്‍റെ അടിസ്ഥാനത്തിലാണ് ധര്‍മനന്ദനില്‍ നിന്ന് കോശിയ സഹോദരന്മാര്‍ വജ്രംവാങ്ങിയത്. പിന്നീട് പണം ലഭിക്കുന്നതിനായി പല തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവരെ ലഭിച്ചില്ല. കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായതോടെയാണ് വ്യാപാരി പൊലീസില്‍ പരാതി നല്‍കിയത്. കതാര്‍ഗം പൊലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. അന്വേഷണത്തില്‍ കോശിയ സഹോദരന്മാര്‍ മറ്റ് വജ്ര വ്യാപാരികളെയും കബളിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
വജ്ര വ്യാപാരിയില്‍ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തതായി പരാതി - വജ്രം
വജ്ര വ്യാപാരിയായ ലാല്‍ജിഭായ് പട്ടേലിന്‍റെ ധർമാനന്ദൻ ഡയമണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്ന് ഒരു കോടി രൂപ വില വരുന്ന വജ്രമാണ് സഹോദരന്മാര്‍ ചേര്‍ന്ന് വാങ്ങിയത്. വജ്രത്തിന്‍റെ പണം ഇവര്‍ ഇതുവരെ നല്‍കിയിട്ടില്ല.
മോദിയുടെ സ്യൂട്ട് ലേലത്തില്‍ വാങ്ങിയ വ്യാപാരിയില്‍ നിന്ന് ഒരു കോടി തട്ടിയതായി പരാതി
2015 ല്‍ നടന്ന ലേലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്യൂട്ട് 4.31 കോടി രൂപയ്ക്കാണ് ലാല്‍ജിഭായ് പട്ടേല്‍ വാങ്ങിയത്. അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ഈ വസ്ത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.