നേപ്പാൾ അതിർത്തി അരമണിക്കൂർ തുറന്നു; പൗരന്മാർ സ്വദേശത്തേക്കെത്തി - ധർച്ചുല പാലം
27 പേർ അതിർത്തി കടന്നതായാണ് റിപ്പോർട്ട്. ഇന്ത്യയിൽ കുടുങ്ങിയ ഏതാനും നേപ്പാൾ വിദ്യാർഥികളും നാട്ടിലേക്ക് മടങ്ങി
ഡെറാഡൂൺ: ഇന്ത്യയെയും നേപ്പാൾ അതിർത്തിയെയും ബന്ധിപ്പിക്കുന്ന ഉത്തരാഖണ്ഡിലെ ധാർചുല പട്ടണത്തിലെ തൂക്കുപാലം അടിയന്തര സേവനത്തിനായി ശനിയാഴ്ച 30 മിനിറ്റ് തുറന്നു. ഇരുരാജ്യങ്ങളിൽ നിന്നുമുള്ള പൗരന്മാരെ സ്വദേശത്തേക്ക് എത്തിക്കുന്നതിനായാണ് പാലം തുറന്നത്. ആകെ 27 പേർ അതിർത്തി കടന്നതായാണ് റിപ്പോർട്ട്. ഇന്ത്യയിൽ കുടുങ്ങിയ ഏതാനും നേപ്പാൾ വിദ്യാർഥികളും നാട്ടിലേക്ക് മടങ്ങി. ക്രമാതീതമായി കൊവിഡ് പടർന്ന് പിടിക്കാൻ ആരംഭിച്ചതോടെ രാജ്യാതിർത്തികൾ അടച്ചിരുന്നു. തൽഫലമായാണ് നേപ്പാളിലും ഇന്ത്യയിലും ആളുകൾ കുടുങ്ങിയത്.