ധാരാവിയിൽ ഒമ്പത് പേർക്ക് കൂടി കൊവിഡ്
നിലവിൽ 79 സജീവ കേസുകൾ മാത്രമാണ് ധാരാവിയിൽ ഉള്ളതെന്ന് ബിഎംസി അറിയിച്ചു.
ധാരാവിയിൽ ഒമ്പത് പേർക്ക് കൂടി കൊവിഡ്
മുംബൈ:ധാരാവിയിൽ പുതുതായി ഒമ്പത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിലെ ആകെ കൊവിഡ് ബാധിതർ 2,626 ആയെന്ന് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ അറിയിച്ചു. ഇതിൽ 2,289 പേർ രോഗമുക്തി നേടിയെന്നും നിലവിൽ 79 സജീവ കേസുകൾ മാത്രമാണ് ഉള്ളതെന്നും ബിഎംസി അറിയിച്ചു. ജനസാന്ദ്രതയേറിയതും കൊവിഡ് ഹോട്ട്സ്പോട്ട് കൂടിയായിരുന്ന ധാരാവിയിലെ കൊവിഡ് നിയന്ത്രിക്കാൻ ബിഎംസിക്ക് കഴിഞ്ഞിട്ടുണ്ട്.