മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ ധാരാവിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഞായാറാഴ്‌ച ഇവിടെ 94 പുതിയ കൊവിഡ് കേസുകളും രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ധാരാവിയിലെ രോഗബാധിതരുടെ എണ്ണം 590 ആയി. 20 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി ബ്രിഹൻ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷൻ (ബിഎംസി) അധികൃതര്‍ പറഞ്ഞു.
ധാരാവിയില്‍ 94 പേര്‍ക്ക് കൂടി കൊവിഡ് - ധാരാവിയില്‍ കൊവിഡ്
ധാരാവിയില്‍ ഇതുവരെ 20 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ധാരാവിയില്‍ 94 പേര്‍ക്ക് കൂടി കൊവിഡ്
ജനസാന്ദ്രത കൂടിയ ധാരാവിയില്‍ വൈറസ് വ്യാപനം നിയന്ത്രിക്കുക എന്നത് ബിഎംസിക്കും മഹാരാഷ്ട്ര സർക്കാരിനും കടുത്ത വെല്ലുവിളിയാണ്. ആളുകൾ തിങ്ങി പാര്‍ക്കുന്ന ഇവിടെ സാമൂഹിക അകലം പാലിക്കുക ബുദ്ധിമുട്ടാണ്.