ധാരാവിയിൽ 12 പേർക്ക് കൂടി കൊവിഡ്; ഒരു മരണം - dharavi covid update
ധാരാവിയിൽ ആകെ 180 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 12 ആയി
ധാരാവിയിൽ 12 പേർക്ക് കൂടി കൊവിഡ്; ഒരു മരണം
മുംബൈ: ധാരാവിയിൽ 12 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിക്കുകയും ഒരാൾ മരിക്കുകയും ചെയ്‌തു. പ്രദേശത്ത് ആകെ 180 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 62 വയസുകാരനാണ് മരിച്ചത്. ഇതോടെ ധാരാവിയിലെ ആകെ മരണസംഖ്യ 12 ആയി. ധാരാവിയിലെ മുകുന്ദ് നഗർ, മദീന നഗർ, രാജീവ് ഗാന്ധി നഗർ, മുസ്ലിം നഗർ എന്നിവിടങ്ങളിൽ നിന്നാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തത്.