ധാരാവിയിൽ 38 പേർക്ക് കൂടി കൊവിഡ്; രോഗ ബാധിതരുടെ എണ്ണം 1,621 ആയി - Dharavi
പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ ഏറ്റവും കൂടുതൽ രോഗ ബാധിതർ മാതുങ്ക ലേബർ ക്യാമ്പ് പ്രദേശത്തുള്ളവർ
ധാരാവിയിൽ 38 പേർക്ക് കൂടി കൊവിഡ്; രോഗ ബാധിതരുടെ എണ്ണം 1,621 ആയി
മുംബൈ: ധാരാവിയിൽ ചൊവ്വാഴ്ച 38 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിലെ രോഗ ബാധിതരുടെ എണ്ണം 1,621 ആയി. പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ മാതുങ്ക ലേബർ ക്യാമ്പ് പ്രദേശത്ത് താമസിക്കുന്നവർക്കാണ് ഏറ്റവും കൂടുതൽ രോഗ ബാധ കണ്ടെത്തിയത്. അതേസമയം കൊവിഡ് ബാധിച്ച് ധാരാവിയിൽ ഇതുവരെ 60 പേരാണ് മരിച്ചത്.