മുംബൈയിലെ ധാരാവിയില്‍ 33 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ്
ധാരാവിയിലെ ആകെ കേസുകളുടെ എണ്ണം 665 ആയി. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ മരണസംഖ്യ 20 ആണ്.

മുംബൈ: മുംബൈയിലെ ധരാവിയിൽ 33 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ധാരാവിയിലെ ആകെ കേസുകളുടെ എണ്ണം 665 ആയി. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ മരണസംഖ്യ 20 ആണ്. അംബേദ്‌കര്‍ ചൗൾ, കുംഭർവാഡ, രാജീവ് ഗാന്ധി നഗർ, മദീന നഗർ, പിഎംജിപി കോളനി, വിജയ് നഗർ, മുകുന്ദ് നഗർ, സോഷ്യൽ നഗർ, ടാറ്റ നഗർ തുടങ്ങിയ പ്രദേശങ്ങളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 83,500 പേർക്ക് പരിശോധന നടത്തി. 2,380 പേരെ ക്വാറന്‍റൈനിലേക്ക് മാറ്റി. 196 പേർക്ക് രോഗം ഭേദമായി ഡിസ്ചാർജ് ചെയ്തു.