ഷിംല: ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കഴുത്തില്‍ കെട്ടുന്ന മരുന്ന് വിതരണം. ധര്‍മശാലയിലെ ടിബറ്റന്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പ്രത്യേകതരം ഗുളികകൾ വിതരണം ചെയ്യുന്നത്. കൊറോണ വൈറസ്, മറ്റ് പകർച്ചവ്യാധികൾ എന്നിവയെ പ്രതിരോധിക്കാന്‍ ഈ മരുന്നിന് സാധിക്കുമെന്നാണ് നിര്‍മാതാക്കളിലൊരാളായ മെൻ-സെ-ഖാങ്ങിലെ ഗവേഷകനായ ഡോ.ടെൻസിൻ യെഷി അവകാശപ്പെടുന്നത്.
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കഴുത്തില്‍ കെട്ടുന്ന മരുന്ന് വിതരണം - corona virus
കൊറോണ വൈറസ്, മറ്റ് പകർച്ചവ്യാധികൾ എന്നിവയെ പ്രതിരോധിക്കാന്‍ ഈ മരുന്നിന് സാധിക്കുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം
കൊറോണ വൈറസിനെതിരെ പ്രതിരോധിക്കാന്‍ കഴുത്തില്‍ കെട്ടുന്ന മരുന്ന് വിതരണം
കറുത്ത തുണിയിൽ പൊതിഞ്ഞ ഗുളിക, അഞ്ച് വ്യത്യസ്‌ത നൂലുകളാല്‍ ആവരണം ചെയ്‌തിട്ടുണ്ട്. ഇത് അഞ്ച് വ്യത്യസ്‌ത ഘടകങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഇവ ഭക്ഷിക്കേണ്ട ആവശ്യമില്ലെന്നും പകരം കഴുത്തിന് ചുറ്റും ധരിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. ഇതിന്‍റെ രൂക്ഷ ഗന്ധം പകർച്ചവ്യാധികളെ പ്രതിരോധിക്കും. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും യെഷി കൂട്ടിച്ചേര്‍ത്തു.