കൊൽക്കത്ത:പശ്ചിമ ബംഗാളിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ ഞെട്ടൽ പ്രകടിപ്പിച്ച ഗവർണർ ജഗദീപ് ധൻഖർ മുഖ്യമന്ത്രി മമത ബാനർജി തന്‍റെ അടിയന്തര സന്ദേശങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് ട്വിറ്ററിലൂടെ ആരോപിച്ചു. ബിജെപി കൗൺസിലറായിരുന്ന മനീഷ് ശുക്ലയെ ഞായറാഴ്‌ച ടിറ്റഗർഹിൽ വച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തിങ്കളാഴ്‌ച ബാരക്‌പൂരിൽ 12 മണിക്കൂർ ബന്ദിന് ബിജെപി ആഹ്വാനം ചെയ്‌തിരുന്നു.
ക്രമസമാധാനനില വഷളായതിന്‍റെ പശ്ചാത്തലത്തിൽ ധൻഖർ പശ്ചിമ ബംഗാൾ അഡീഷണൽ ചീഫ് സെക്രട്ടറിയും പൊലീസ് ഡയറക്‌ടർ ജനറലും യോഗം ചേർന്നിരുന്നു.