കേരളം

kerala

ETV Bharat / bharat

റണ്‍വേ അപകടങ്ങള്‍: എയര്‍ലൈന്‍ സര്‍വ്വീസുകള്‍ക്ക് നിര്‍ദേശങ്ങള്‍ കര്‍ശനമാക്കി ഡിജിസിഎ - റണ്‍വേ അപകടങ്ങള്‍

പരിചയസമ്പന്നരായ പൈലറ്റുമാരുടെ സേവനം ഉറപ്പാക്കണമെന്നും കാലാവസ്ഥയെ കുറിച്ച് കൃത്യമായ ധാരണയുണ്ടാകണമെന്നും ഡിജിസിഎ

റണ്‍വേ അപകടങ്ങള്‍

By

Published : Jul 3, 2019, 12:25 PM IST

ന്യൂഡല്‍ഹി: അടിക്കടിയുണ്ടാകുന്ന റണ്‍വേ അപകടങ്ങളുടേയും മഴയുടേയും പശ്ചാത്തലത്തില്‍ എയര്‍ലൈന്‍ സര്‍വ്വീസുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍റെ ഉത്തരവ്. പരിചയസമ്പന്നരായ പൈലറ്റുമാരുടെ സേവനം ഉറപ്പാക്കണമെന്നും കാലാവസ്ഥയെ കുറിച്ച് കൃത്യമായ ധാരണയുണ്ടാകണമെന്നും സര്‍ക്കുലറില്‍ പറയുന്നു. വിമാനങ്ങള്‍ പറന്നുയരുമ്പോഴും നിലത്തിറക്കുമ്പോഴും സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

ജയ്‌പൂരില്‍ നിന്ന് 167 യാത്രക്കാരുമായി പുറപ്പെട്ട സ്പൈസ്ജെറ്റ് എയര്‍ലൈൻസ് മുംബൈ വിമാനത്താവളത്തിലെ റണ്‍വേയില്‍ തെന്നി നീങ്ങിയത് പരിഭ്രാന്തി പടര്‍ത്തിയിരുന്നു. മംഗളൂരുവിലും സൂററ്റിലും സാമാനമായ രീതിയില്‍ അപകടം ഉണ്ടായി.

അപകടങ്ങള്‍ തുര്‍ച്ചയായതോടെയാണ് ഡിജിസിഎ കര്‍ശന നടപടികളുമായി മുന്നോട്ടു വന്നത്. മണ്‍സൂണ്‍ കാലത്ത് സുരക്ഷിതമായ ലാന്‍റിംങ് ഉറപ്പിക്കാനാവാത്ത സാഹചര്യത്തില്‍ എടുക്കേണ്ട മുന്‍കരുതകലുകളെ കുറിച്ചും സര്‍ക്കുലറില്‍ പറയുന്നു.

ABOUT THE AUTHOR

...view details