വിഷ്വൽ റഫറൻസ് നഷ്‌ടപ്പെട്ടു; ഗോഎയർ പൈലറ്റുമാർക്ക് സസ്പെൻഷൻ - ഫ്ളൈയ്റ്റ് ലാൻഡ്
ക്യാപ്റ്റനും കോ-പൈലറ്റിനും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ആറ്, മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു
![വിഷ്വൽ റഫറൻസ് നഷ്‌ടപ്പെട്ടു; ഗോഎയർ പൈലറ്റുമാർക്ക് സസ്പെൻഷൻ Aviation regulator DGCA Directorate General of Civil Aviation GoAir pilots Pilots suspended വിഷ്വൽ റഫറൻസ് ന്യൂഡൽഹി ഫ്ളൈയ്റ്റ് ലാൻഡ് നാഗ്പൂർ- ബംഗളുരു ഫ്ളയ്റ്റ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5650935-416-5650935-1578568064024.jpg)
വിഷ്വൽ റഫറൻസ് നഷ്‌ടപ്പെട്ടു; ഗോഎയർ പൈലറ്റുമാർക്ക് സസ്പെൻഷൻ
ന്യൂഡൽഹി: ഗോഎയർ പൈലറ്റുമാരെ ഡിജിസിഎ സസ്‌പെൻഡ് ചെയ്തു. ക്യാപ്റ്റനെ ആറ് മാസത്തേക്കും കോ പൈലറ്റിനെ മൂന്ന് മാസത്തേക്കുമാണ് സസ്‌പെൻഡ് ചെയ്തത്. ഇവർക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. നാഗ്‌പൂർ- ബംഗളുരുവിമാനം ലാന്‍റ് ചെയ്യുന്നതിന് മുന്‍പ് 50 അടി ഉയരത്തില്‍ വിഷ്വൽ റഫറൻസ് നഷ്‌ടപ്പെട്ടതിന് തുടർന്ന് തെറ്റായ ദിശയിലാണ് ലാന്‍റ് ചെയ്തത് .എന്നാൽ വിഷ്വൽ റഫറൻസ് തെറ്റായി സ്വീകരിച്ചത് ഗുരുതരമായ പ്രശ്നമാണെന്ന് അധികൃതർ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നവംബർ 11നായിരുന്നു സംഭവം നടന്നത്.