ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും തിരിച്ചുമുള്ള അന്താരാഷ്ട്ര വാണിജ്യ വിമാനങ്ങളുടെ വിലക്ക് ജൂലായ് 31 വരെ നീട്ടിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ഡിജിസിഎ പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡിജിസിഎ അംഗീകരിച്ച അന്തർദ്ദേശീയ ഓൾ-കാർഗോ പ്രവർത്തനങ്ങൾക്കും ഫ്ലൈറ്റുകൾക്കും ഈ നിയന്ത്രണം ബാധകമല്ല.
അന്താരാഷ്ട്ര വാണിജ്യ വിമാനങ്ങളുടെ വിലക്ക് ജൂലായ് 31 വരെ നീട്ടി - ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ
ഡിജിസിഎ അംഗീകരിച്ച അന്തർദ്ദേശീയ ഓൾ- കാർഗോ പ്രവർത്തനങ്ങൾക്കും ഫ്ലൈറ്റുകൾക്കും ഈ നിയന്ത്രണം ബാധകമല്ല.
വിലക്ക്
അതേസമയം, പ്രത്യേക സാഹചര്യങ്ങളിൽ തിരഞ്ഞെടുത്ത റൂട്ടുകളിൽ അന്താരാഷ്ട്ര ഷെഡ്യൂൾഡ് ഫ്ലൈറ്റുകൾ അനുവദിച്ചേക്കുമെന്നും അറിയിപ്പുണ്ട്. കൊവിഡിനെ തുടർന്ന് മാർച്ച് 25 മുതൽ അന്താരാഷ്ട്ര വാണിജ്യ ഫ്ലൈറ്റുകൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. എന്നിരുന്നാലും, മെയ് 25 മുതൽ അവശ്യ സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു.