മഹാരാഷ്ട്ര: വികസന പരിപാടികൾ പരിസ്ഥിതിക്ക് ദോഷമേൽക്കാത്ത വിധം തുടരുമെന്ന് ശിവസേന നേതാവ് ആദിത്യാ താക്കറെ പറഞ്ഞു. മുംബൈയിലെ എല്ലാ ജനങ്ങളും തങ്ങളുടെ ഈ തീരുമാനത്തിൽ സന്തുഷ്ടരാണെന്നും ആദിത്യാ താക്കറെ അറിയിച്ചു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ആരെ മെട്രോ കാർ ഷെഡ് പ്രോജക്ട് നിർത്തലാക്കാൻ ഉദ്ദവ് താക്കറെ ഉത്തരവിട്ടിരുന്നു.
പരിസ്ഥിതിക്ക് ദോഷമേൽക്കാത്ത വിധം വികസനം തുടരും: ആദിത്യാ താക്കറെ - ഉദ്ദവ് താക്കറെ
നഗരത്തിന്‍റെ ശ്വാസകോശമായി കണക്കാക്കപ്പെടുന്ന മുംബൈയിലെ ആരേ പ്രദേശത്ത് മെട്രോ കാർ ഷെഡ് നിർമാണത്തിനായി മരങ്ങൾ വെട്ടിമാറ്റിയത് സംബന്ധിച്ച് ഒക്ടോബറിൽ വൻ വിവാദമുണ്ടായിരുന്നു.
നഗരത്തിന്‍റെ ശ്വാസകോശമായി കണക്കാക്കപ്പെടുന്ന മുംബൈയിലെ ആരേ പ്രദേശത്ത് മെട്രോ കാർ ഷെഡ് നിർമാണത്തിനായി മരങ്ങൾ വെട്ടിമാറ്റിയത് സംബന്ധിച്ച് ഒക്ടോബറിൽ വൻ വിവാദമുണ്ടായി. പ്രദേശത്തെ മരങ്ങൾ വെട്ടിമാറ്റിയത് മുൻ സഖ്യകക്ഷികളായ ബിജെപിയും ശിവസേനയും തമ്മിലുളള ബന്ധത്തില്‍ വിള്ളൽ വീഴ്ത്തിയിരുന്നു. അന്നത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും പദ്ധതിയുമായി മുന്നോട്ട് പോവുകയും താക്കറെ നേതൃത്വത്തിലുള്ള പാർട്ടി പദ്ധതിയിൽ പ്രതിഷേധിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
മെട്രോ കാർ ഷെഡ് നിർമ്മിക്കാൻ വൃക്ഷങ്ങൾ വെട്ടിമാറ്റാൻ ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന്‍റെ (ബിഎംസി) ട്രീ അതോറിറ്റിക്ക് നൽകിയ അനുമതി ശരിവച്ച ബോംബെ ഹൈക്കോടതിയുടെ ഉത്തരവിന് അനുസൃതമായി പ്രദേശത്തെ 2,185 മരങ്ങൾ നശിപ്പിച്ചു. മുംബൈയിലെ ആരേ കോളനിയിൽ മരങ്ങൾ വെട്ടിമാറ്റിയതിനാലുണ്ടായ വ്യാപക പ്രതിഷേധത്തെത്തുടർന്ന് ഒക്ടോബർ അവസാനം സുപ്രീംകോടതി മഹാരാഷ്ട്ര സർക്കാരിനോട് കൂടുതൽ വൃക്ഷങ്ങളെ വെട്ടിമാറ്റരുതെന്ന് ഉത്തരവിട്ടിരുന്നു.