കേരളം

kerala

ETV Bharat / bharat

അസമിന് കേന്ദ്രം അടിയന്തര സഹായം എത്തിക്കണമെന്ന് എച്ച്.ഡി. ദേവേഗൗഡ - അസം കൊവിഡ്‌

വെള്ളപ്പൊക്കത്തെയും കൊവിഡ് മഹാമാരിയെയും ഒരേസമയം നേരിടേണ്ടി വരുന്നത് തീർത്തും നിർഭാഗ്യകരമാണെന്ന് ദേവഗൗഡ

Assam
Assam

By

Published : Jul 17, 2020, 5:05 PM IST

ന്യൂഡൽഹി:അസമിലെ ജനങ്ങളുടെ ദുരവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ. സംസ്ഥാനത്തെ ജനങ്ങൾ വെള്ളപ്പൊക്കത്തെയും കൊവിഡ് മഹാമാരിയെയും ഒരേസമയം നേരിടേണ്ടി വരുന്നത് തീർത്തും നിർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. അസമിലെ സ്ഥിതിഗതികളിൽ അടിയന്തര ശ്രദ്ധ നൽകണമെന്നും ഉടൻ ആശ്വാസധനം ലഭ്യമാക്കണമെന്നും ദേവഗൗഡ കേന്ദ്രത്തോട് അഭ്യർഥിച്ചു. പൊതുവെ വടക്കുകിഴക്കൻ ജില്ലകളിലെയും അസമിലെയും ജനങ്ങൾ താൻ പ്രധാനമന്ത്രിയായിരുന്നപ്പോഴും പിന്നീടും വളരെ വാത്സല്യമാണ് കാണിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details