ബിഎസ്എഫ് സേനയിൽ പത്ത് കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു - കൊറോണ വൈറസ്
സിഐഎസ്എഫിൽ 14 കൊവിഡ് കേസുകളും സിആർപിഎഫിൽ മൂന്ന് കൊവിഡ് കേസുകളും ഐടിബിപിയിൽ രണ്ട് കൊവിഡ് കേസുകളുമാണ് വെള്ളിയാഴ്‌ച റിപ്പോര്‍ട്ട് ചെയ്തത്
ന്യൂഡൽഹി: ബിഎസ്എഫ് സേനയിൽ 24 മണിക്കൂറിനുള്ളിൽ 10 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ സേനയിലെ ആക്‌ടീവ് കൊവിഡ് കേസുകളുടെ എണ്ണം 290 ആയി. ത്രിപുരയിൽ നിന്നുള്ള പത്ത് സേനാ അംഗങ്ങളും മൂന്ന് കുടുംബാംഗങ്ങളും രോഗമുക്തരായിട്ടുണ്ട്. അതേ സമയം സിഐഎസ്എഫിൽ 14 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. മുംബൈ എയർപോർട്ട് സെക്യൂരിറ്റി യൂണിറ്റിലെ എട്ട് പേരും രോഗബാധിതരായവരിൽ ഉൾപ്പെടുന്നു. സിആർപിഎഫിൽ മൂന്ന് കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ രാജ്യത്തെ സിആർപിഎഫിലെ കൊവിഡ് ബാധിതരുടെ എണ്ണം 254 ആയി. ഐടിബിപിയിൽ രണ്ട് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. അതേ സമയം ഐടിബിപിയിൽ 11 പേർ കൊവിഡ് രോഗമുക്തരായിട്ടുണ്ട്. ഇതോടെ ഐടിബിപിയിലെ കൊവിഡ് കേസുകളുടെ എണ്ണം 151 ആയി കുറഞ്ഞു.