ഹൈദരാബാദ്: പല വ്യാപാര സ്ഥാപനങ്ങളും തങ്ങളുടെ ലാഭം വർധിപ്പിക്കുന്നതിനായി നിലവിലെ സാഹചര്യം മുതലെടുക്കുമ്പോൾ, പതിവിലും കുറഞ്ഞ വിലയ്ക്ക് സാനിറ്റൈസർ വിൽക്കുകയാണ് ചണ്ഡിഗഡ് ആസ്ഥാനമായുള്ള ഒരു ഫാർമസ്യൂട്ടിക്കൽസ് കമ്പനി. ഉൽപാദനച്ചെലവിനേക്കാൾ കുറഞ്ഞ വിലയ്ക്കാണ് സ്കോട്ട് എഡിൽ ഫാർമസി സാനിറ്റൈസറുകൾ വിൽക്കുന്നതെന്ന് ടെക്നിക്കൽ ഡയറക്ടർ വൈശാലി അഗർവാൾ പറഞ്ഞു.
കുറഞ്ഞ വിലയ്ക്ക് സാനിറ്റൈസർ വിപണിയിലെത്തിച്ച് സ്കോട്ട് എഡിൽ ഫാർമസി - ചണ്ഡിഗഡ് ആസ്ഥാനമായുള്ള ഒരു ഫാർമസ്യൂട്ടിക്കൽസ് കമ്പനി
ഉൽപാദനച്ചെലവിനേക്കാൾ കുറഞ്ഞ വിലയ്ക്കാണ് കമ്പനി സാനിറ്റൈസറുകൾ വിൽക്കുന്നതെന്ന് സ്കോട്ട് എഡിൽ ഫാർമസിയയുടെ ടെക്നിക്കൽ ഡയറക്ടർ വൈശാലി അഗർവാൾ
ഹിമാചൽ പ്രദേശിലെ ബഡ്ഡിയിൽ ഐസോപ്രോപൈൽ അടിസ്ഥാനമാക്കിയുള്ള കമ്പനിക്ക് 200 ജീവനക്കാരുണ്ട്. സാനിറ്റൈസറിന്‍റെ ആവശ്യം ഉയർന്നതോടെ മൂന്ന് ഷിഫ്റ്റുകളിലായാണ് ജീവനക്കാർ ജോലി ചെയ്യുന്നത്. സാനിറ്റൈസർ നിർമാണം ത്വരിതപ്പെടുത്തുന്നതിനായി കമ്പനി നിരവധി മരുന്നുകളുടെ ഉല്‍പാദനം നിർത്തിവച്ചു. മാർച്ചിൽ മാത്രം 15 ലക്ഷത്തോളം സാനിറ്റൈസറുകൾ വിറ്റു. നഷ്ടമുണ്ടായിട്ടും, സമൂഹത്തിന്‍റെ ക്ഷേമത്തിനായി സംഭാവന നൽകിയതിൽ സന്തോഷമുണ്ടെന്ന് വൈശാലി പറഞ്ഞു. എന്നിരുന്നാലും, ഹിമാചൽ പ്രദേശ് സർക്കാർ ബഡ്ഡി യൂണിറ്റിനോട് ചേർന്നുള്ള പ്രദേശം കണ്ടെയ്നർ സോണായി പ്രഖ്യാപിച്ചതിനെത്തുടർന്ന് ഏപ്രിൽ 12 ന് യൂണിറ്റ് അടച്ചിടേണ്ടി വന്നു. ചണ്ഡിഗഡിലെ മറ്റൊരു യൂണിറ്റിൽ നിന്ന് കമ്പനി ഉൽപ്പാദനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.