കേരളം

kerala

ETV Bharat / bharat

വ്യോമയാന മന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങൾ ലംഘിച്ച് എയര്‍ലൈൻസുകൾ - ലോക്ക് ഡൗൺ

സര്‍വീസ് പുനരാരംഭിക്കുന്നതില്‍ തീരുമാനമായ ശേഷം ബുക്കിങ് തുടങ്ങിയാല്‍ മതിയെന്ന കേന്ദ്ര മന്ത്രിയുടെ നിര്‍ദേശത്തെ ലംഘിച്ചു കൊണ്ടാണ് മെയ് നാലിന് ശേഷമുള്ള ടിക്കറ്റ് ബുക്കിങ് വിമാനക്കമ്പനികൾ ആരംഭിച്ചത്.

Hardeep Singh Puri  airlines  Civil Aviation  IndiGo  Vistara  SpiceJet  വ്യോമയാന മന്ത്രാലയം  ഹര്‍ദീപ് സിങ് പുരി  ടിക്കറ്റ് ബുക്കിങ് പുനരാരംഭിക്കുന്നത്  ലോക്ക് ഡൗൺ  വിമാനക്കമ്പനികൾ
വ്യോമയാന മന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങൾ ലംഘിച്ച് എയര്‍ലൈൻസുകൾ

By

Published : Apr 20, 2020, 8:46 AM IST

ന്യൂഡല്‍ഹി: ടിക്കറ്റ് ബുക്കിങ് പുനരാരംഭിക്കരുതെന്ന സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ നിര്‍ദേശങ്ങൾ ലംഘിച്ച് സ്വകാര്യ എയര്‍ലൈൻസുകൾ. വിമാന സര്‍വീസ് എന്നുതുടങ്ങുമെന്ന് ഏവിയേഷൻ മന്ത്രാലയം തീരുമാനിച്ചിട്ടില്ല. സര്‍വീസ് പുനരാരംഭിക്കുന്നതില്‍ തീരുമാനമായ ശേഷം ബുക്കിങ് തുടങ്ങിയാല്‍ മതിയെന്ന കേന്ദ്ര മന്ത്രിയുടെ നിര്‍ദേശത്തെ ലംഘിച്ചു കൊണ്ടാണ് മെയ് നാലിന് ശേഷമുള്ള ടിക്കറ്റ് ബുക്കിങ് വിമാനക്കമ്പനികൾ ആരംഭിച്ചത്.

ഇൻഡിഗോ, വിസ്‌താര, സ്‌പൈസ് ജെറ്റ് എന്നീ വിമാനക്കമ്പനികളുടെ വെബ്സൈറ്റില്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. പ്രധാനമായും ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, കൊല്‍ക്കത്ത എന്നീ തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിലേക്കാണ് ബുക്കിങ് ആരംഭിച്ചത്. ലോക്ക് ഡൗണിന്‍റെ ആദ്യഘട്ടത്തിലുണ്ടായിരുന്ന ടിക്കറ്റ് നിരക്കും ഇപ്പോഴത്തേതും തമ്മില്‍ വലിയ അന്തരമില്ല.

തെരഞ്ഞെടുക്കപ്പെട്ട ആഭ്യന്തര റൂട്ടുകളില്‍ ലോക്ക് ഡൗൺ അവസാനിക്കുന്ന മെയ് നാല് മുതലും അന്തര്‍ ദേശീയ സര്‍വീസുകൾ ജൂൺ ഒന്ന് മുതലും പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുൻകൂര്‍ ബുക്കിങ് അവസാനിപ്പിക്കണമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിങ് പുരി ആവശ്യപ്പെട്ടത്. തുടര്‍ന്ന് കൂടുതല്‍ ബുക്കിങ്ങുകൾ നിർത്തിയതായി എയര്‍ ഇന്ത്യ അറിയിച്ചു.

മെയ് നാല് മുതല്‍ ഘട്ടം ഘട്ടമായി വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന് ഇൻഡിഗോ പ്രഖ്യാപിച്ചിരുന്നു. ടിക്കറ്റ് ബുക്കിങ് പുനരാരംഭിക്കുന്നത് സംബന്ധിച്ച വ്യോമയാന മന്ത്രാലയത്തിന്‍റെ അറിയിപ്പിനായി കാത്തിരിക്കുകയാണെന്നും അതില്‍ വ്യക്തത ലഭിച്ചു കഴിഞ്ഞാല്‍ നിര്‍ദേശങ്ങൾ പാലിച്ച് സര്‍വീസ് ആരംഭിക്കുമെന്നും വിസ്താര വക്താവ് പറഞ്ഞു.

മാര്‍ച്ച് 25 ഏപ്രില്‍ 14 വരെയായിരുന്നു രാജ്യത്ത് ആദ്യ ഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇതോടെ സര്‍വീസുകൾ നിര്‍ത്തി വെച്ച വിമാനക്കമ്പനികൾ ഏപ്രില്‍ 15 മുതലുള്ള ആഭ്യന്തര സര്‍വീസുകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നു. എന്നാല്‍ മെയ്‌ മൂന്ന് വരെ ലോക്ക് ഡൗൺ നീട്ടിയതോടെ യാത്രക്കാർ ടിക്കറ്റ് തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് യാത്രക്കാർക്ക് ഒരു വർഷം വരെ ഉപയോഗിക്കുന്നതിന് ബുക്കിങ് തുകക്ക് തുല്യമായ ക്രെഡിറ്റ് ഷെൽ നൽകുമെന്ന് വിമാനക്കമ്പനികൾ അറിയിച്ചു. എന്നാല്‍ യാത്രക്കാരുടെ പ്രതിഷേധത്തെത്തുടർന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം ഇടപെടുകയായിരുന്നു. ലോക്ക് ഡൗൺ സമയത്ത് റദ്ദാക്കിയ വിമാന ടിക്കറ്റുകൾക്ക് മുഴുവൻ റീഫണ്ടും നൽകണമെന്ന് മന്ത്രാലയം ഉത്തരവിട്ടു. അതേസമയം മാർച്ച് 25നും മെയ് മൂന്നിനും ഇടയിൽ സർവീസ് നടത്താനിരുന്ന വിമാനങ്ങൾക്കായി മാർച്ച് 24നും അതിനുമുമ്പും നടത്തിയ ബുക്കിങ്ങിനെക്കുറിച്ച് മന്ത്രാലയം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ABOUT THE AUTHOR

...view details