പുതുച്ചേരിയിൽ ഹെൽമറ്റ് നിയമം നടപ്പാക്കാനുള്ള ശ്രമം വിഫലമായെന്ന് കിരൺ ബേദി
ഡല്‍ഹിയില്‍ എഴുപത്തിമൂന്നാമത് പൊലീസ് റെയ്‌സിങ് ഡേയുടെ ഭാഗമായി നടന്ന ചടങ്ങിൽ പൊലീസ് ഹെഡ് കോൺസ്റ്റബിൾ സന്ദീപ് ഷാഹി കിരണ്‍ ബേദിക്ക് ഹെൽമറ്റ് സമ്മാനിച്ചു
പുതുച്ചേരി: പുതുച്ചേരിയിൽ ഹെൽമറ്റ് നിയമം നടപ്പാക്കാനുള്ള ശ്രമം വിജയിച്ചില്ലെന്ന് പുതുച്ചേരി ലഫ്റ്റനന്‍റ് ഗവർണർ കിരൺ ബേദി. ന്യൂഡൽഹിയിൽ എഴുപത്തിമൂന്നാമത് പൊലീസ് റെയ്‌സിങ് ഡേയുടെ ഭാഗമായി നടന്ന ചടങ്ങിൽ പൊലീസ് ഹെഡ് കോൺസ്റ്റബിൾ സന്ദീപ് ഷാഹി കിരണ്‍ ബേദിക്ക് ഹെൽമറ്റ് സമ്മാനിച്ചു. തുടർന്ന് നടത്തിയ പ്രസംഗത്തിലാണ് ഹെൽമറ്റ് നിയമം നടപ്പാക്കാൻ ശ്രമിച്ചതിനെക്കുറിച്ച് ബേദി പറഞ്ഞത്. പുതുച്ചേരിയിൽ ഹെൽമറ്റ് നിയമം നടപ്പാക്കാൻ താൻ തീവ്രമായി ശ്രമിച്ചുവെന്നും എന്നാൽ നിയമം പൂർണമായും വിജയിപ്പിക്കാൻ സാധിച്ചില്ലെന്നും കിരൺ ബേദി പറഞ്ഞു. നിയമം നടപ്പാക്കാൻ ശ്രമിക്കുന്നതിന് മുമ്പ് ജനങ്ങളിൽ അവബോധം സൃഷ്‌ടിക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി വി. നാരായണസ്വാമി നിർദേശം നൽകി. നിർദേശത്തെതുടർന്ന് ഉടൻതന്നെ നിയമം നടപ്പാക്കാൻ സാധിക്കില്ലെന്ന് ബേദി പറഞ്ഞു.